സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മുതല്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് വരെ; സീരിയല്‍ താരങ്ങളുടെ യഥാര്‍ത്ഥ ജോലി അറിയാമോ?
ടെലിവിഷന്‍ സീരിയലുകളോട് വളരെ കാലം മുതല്‍ക്കെ മലയാളികള്‍ക്ക് ഇഷ്ടമാണ്. അതിനാല്‍ തന്നെ സീരിയല്‍ താരങ്ങളെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് പലരും കാണുന്നത്. ദൂരദര്‍ശന്‍ കാലം തൊട്ടുണ്ടായിരുന്ന ഈ സീരിയല്‍ ഭ്രമം ഒടിടി കാലത്തും മലയാളികള്‍ക്ക് മാറിയിട്ടില്ല എന്നതാണ് വസ്തുത. അതിനാല്‍ തന്നെ ഇന്ന് മലയാളം ചാനലുകളിലെല്ലാം സീരിയലുകളുടെ ചാകരയാണ്.
ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, ഫ്‌ളവേഴ്‌സ്, സൂര്യ ടിവി, കൈരളി, സീ കേരളം തുടങ്ങിയ എല്ലാ ചാനലുകളിലും അര ഡസനോളം സീരിയലുകളെങ്കിലും ദിനംപ്രതി സംപ്രേഷണം ചെയ്യുന്നുണ്ട്. പല സീരിയലുകളും ജനപ്രീതിയില്‍ വളരെ മുന്‍പന്തിയിലാണ് താനും. സീരിയല്‍ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാനും പ്രേക്ഷകര്‍ക്ക് അതീവ താല്‍പര്യമാണ്. മലയാളത്തില്‍ സംപ്രേഷണം ചെയ്യുന്ന സീരിയല്‍ താരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറ്റ് ജോലി കൂടി ചെയ്യുന്നവരാണ് എന്ന് നിങ്ങള്‍ക്കറിയാമോ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുണ്ട് നമ്മള്‍ മിനി സ്‌ക്രീനില്‍ കാണുന്നവര്‍ എന്നത് കേട്ടാല്‍ അമ്പരക്കേണ്ട, സത്യമാണത്. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലെ ശിവനായി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സജിന്‍. നടി ഷഫ്‌നയുടെ ഭര്‍ത്താവ് കൂടിയായ സജിന്‍ മുമ്പ് ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവായിരുന്നു. ഏഷ്യാനെറ്റിലെ തന്നെ ഗീതാഗോവിന്ദത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാജന്‍ സൂര്യയാണ്.
മുന്‍പ് സിനിമകളിലും വേഷമിട്ടിരുന്ന സാജന്‍ സൂര്യ യഥാര്‍ഥത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ വകുപ്പിലാണ് സാജന്‍ സൂര്യ ജോലി ചെയ്യുന്നത്. കുടുംബവിളക്കില്‍ വേഷമിടുന്ന ഷാജു ശാം യഥാര്‍ത്ഥത്തില്‍ ഒരു ദന്ത ഡോക്ടറാണ്. പാടാത്ത പൈങ്കിളിയിലെ സൂരജ് സണ്‍ യഥാര്‍ഥത്തില്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു എന്ന് മുന്‍പ് താരം തന്നെ പറഞ്ഞിരുന്നു.
മിസിസ് ഹിറ്റ്‌ലറില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത് അരുണ്‍ രാഘവ് ആണ്. സിസ്റ്റം എഞ്ചിനീയറാണ് അരുണ്‍ രാഘവ് എന്ന് പലര്‍ക്കും അറിയില്ല. അടുത്തിടെ സംപ്രേഷണം ആരംഭിച്ച പത്തരമാറ്റും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പത്തരമാറ്റിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു വി നായര്‍ സീരിയലിന് മുന്നേ ജോലി നോക്കിയിരുന്നത് കേരളത്തിലെ ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു.
പേളി മാണിയുടെ ഭര്‍ത്താവും സീരിയല്‍ താരവും ബിഗ് ബോസ് താരവുമായിരുന്ന ശ്രീനിഷ് അരവിന്ദിനും യഥാര്‍ത്ഥത്തില്‍ മറ്റൊരു ജോലിയുണ്ടായിരുന്നു. വാസന്‍ ഐ കെയറിലായിരുന്നു ശ്രീനിഷ് ജോലി ചെയ്തിരുന്നത്. കൂടെവിടെയിലെ ബിബിന്‍ ജോസ് ന്യൂസിലാന്‍ഡിലെ പ്രൈവറ്റ് കമ്പനിയില്‍ ജോലി നോക്കിയ ആളാണ്. കുടുംബവിളക്കിലെ നോബിന്‍ ജോണി യഥാര്‍ത്ഥ ജീവിതത്തില്‍ അഭിഭാഷകനാണ്.












Click it and Unblock the Notifications