ആ സമയത്ത് അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തേനെ: വികാരനിർഭരനായി സലീം കുമാർ
അമ്മയെക്കുറിച്ചുള്ള ഹൃദയനിർഭരമായ ഓർമ്മകള്‍ പങ്കുവെച്ച് നടന് സലീം കുമാർ. എന്റെ കുട്ടിക്കാലത്ത് അമ്മക്ക് രണ്ട് സ്വർണമാലയുണ്ടായിരുന്നു. കാലാകാലവും അമ്മയ്ക്ക് തന്നെയാണ് ആ മാലയെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പെണ്മക്കള്ക്ക് കൊടുക്കാനായി കഷ്ടപ്പെട്ട് സ്വരൂപിച്ചതായിരുന്നു ആ മാലകള്‍. മൂത്ത പെങ്ങളുടെ കല്യാണത്തിന് രണ്ട് മാലയും അമ്മയുടെ കഴുത്തില്‍ നിന്നും അപ്രത്യക്ഷമായെന്നും സലീംകുമാർ പറയുന്നു.
അമ്മയുടെ കഴുത്തില്‍ മാല ഇല്ലാതായപ്പോള്‍ എനിക്ക് വലിയ സങ്കടമായി. പിന്നീട് ഞങ്ങള്‍ ഒരുമിച്ചിരുന്ന് ചോറ് തിന്നുന്ന സമയത്തൊക്കെ ഞാന്‍ പറയും ജോലിക്കാരനായാല്‍ അമ്മക്ക് ഞാന്‍ മാല വാങ്ങിത്തരുമെന്ന്. വാങ്ങിച്ച് തന്നില്ലെങ്കിലും അങ്ങനെ പറയുകയെങ്കിലും ചെയ്തല്ലോയെന്ന് അമ്മയും പറയും. എന്ന് ജോലിക്കാരനാകുന്നോ അന്ന് അമ്മക്ക് ഒരു മാല വാങ്ങണം എന്നുള്ളത് എന്റെ വാശിയായിരുന്നുവെന്നും കൗമുദി മൂവിസിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സലീം കുമാർ പറഞ്ഞു.

വളർന്ന് വലുതായെങ്കിലും എനിക്ക് കൃത്യമായ വരുമാനമുള്ള ജോലിയൊന്നും ഉണ്ടായിരുന്നില്ല. മിമിക്രിക്കാരന് എങ്ങനെയാണ് ഒരു സ്വർണമാലയൊക്കെ വാങ്ങിക്കൊടുക്കുക. അങ്ങനെ വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ ഭാര്യ സുനിതയോട് എന്റെ ആഗ്രഹം പറഞ്ഞു. നീ അമ്മക്ക് ഒരു മാല കൊടുക്കണം. അവള്‍ക്ക് ഒരുപാട് സ്വർണമുണ്ടായിരുന്നു. അങ്ങനെ സുനിത അമ്മ അവളുടെ പേരില്‍ തന്നെ അമ്മക്ക് ഇട്ടുകൊടുത്തു.
ഇരുപത് കൊല്ലത്തോളം അമ്മ ആ മാല സന്തോഷത്തോടെ അണിഞ്ഞു. അമ്മയുടെ മരണ ശേഷം ആ മാല ഇന്നും എന്റെ കഴുത്തിലുണ്ട്. എനിക്ക് 15 വയസ്സുള്ളപ്പോഴാണ് അച്ഛന് മരിക്കുന്നത്. ഒരു പക്ഷെ ആ സമയത്ത് മരിക്കുന്നത് എന്റെ അമ്മയായിരുന്നെങ്കില്‍ ഞാന്‍ അന്ന് ആത്മഹത്യ ചെയ്തേനെ. അച്ഛന് മരിച്ച ശേഷം ജീവിതം വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.
സഹോദരന്മാർക്ക് ആർക്കും എന്നെ വേണ്ട. ഞാന്‍ കുറച്ച് റിബല്‍ ചിന്താഗതിക്കാരനായിരുന്നു. എന്ത് കാര്യത്തിലും യുക്തി കണ്ടെത്തുക. നിയമം, നീതി എന്നിവയൊക്കെ ഒരു പണിയില്ലാത്തവന് പറ്റിയ പണിയല്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്ക് ഇല്ലാതെ പോയി. വെറുപ്പ് അല്ല, ഒരു ശത്രുത ഉണ്ടായിട്ടുണ്ട്. അവരുടെയൊക്കെ ഇച്ഛക്ക് അനുസരിച്ച് തെറ്റിനെ ന്യായീകരിച്ച് കൂടെ നില്‍ക്കേണ്ടി വന്നിട്ടില്ല എന്ന് ഓർത്ത് ഇന്ന് ഞാന്‍ അഭിമാനിക്കുന്നുണ്ടെന്നും സലീംകുമാർ കൂട്ടിച്ചേർക്കുന്നു.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications