അഭിനയം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു, സുഖമില്ലാഞ്ഞിട്ടും വന്നത് ഇക്കാരണത്താല്‍; സലീം കുമാര്‍
കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയില്‍ സജീവമാകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ സലീംകുമാര്‍. സുഖമില്ലാതെയിരിക്കുകയായിരുന്നു എന്നും അതിനിടെ കാലിന് വീണ് പരിക്ക് പറ്റിയെന്നും സലീംകുമാര്‍ പറഞ്ഞു. 'പഞ്ചായത്ത് ജെട്ടി' എന്ന സിനിമയുടെ പൂജാവേളയില്‍ ആയിരുന്നു സലീംകുമാറിന്റെ പ്രതികരണം. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയുടെ അണിയറപ്രവര്‍ത്തകരാണ് 'പഞ്ചായത്ത് ജെട്ടി' ഒരുക്കുന്നത്.
സലീംകുമാറും ഈ ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്. മറിമായം ടീമിന്റെ സിനിമയായതിനാലാണ് അനാരോഗ്യത്തിനിടയിലും എത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറിമായത്തിലെ മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസ്സനും ചേര്‍ന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഞ്ചായത്ത് ജെട്ടി'. സുഖമില്ലാതിരുന്നത് കാരണം സിനിമ അഭിനയം തല്‍ക്കാലം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു എന്ന് സലീംകുമാര്‍ പറഞ്ഞു.

മറിമായത്തിന്റെ ഫാന്‍ ആയതുകാരണമാണ് ഒരു വേഷം ചെയ്യാമെന്ന് സമ്മതിച്ചത്. കലാകാരന്‍ എന്ന നിലയില്‍ അസൂയ തോന്നിയിട്ടുള്ളത് മറിമായത്തിലെ താരങ്ങളോടാണെന്നും കോമഡി ചെയ്തു കണ്ണു നനയിക്കാന്‍ ഇവര്‍ക്ക് മാത്രമേ കഴിയൂ എന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. സുഖമില്ലാതെ ഇരിക്കുകയായിരുന്ന ഞാന്‍ ഒരിക്കല്‍ ഒരു കണ്ണട വാങ്ങാന്‍ കടയില്‍ കയറിയതാണ്.
പക്ഷെ അവിടത്തെ സ്റ്റെപ്പ് കണ്ടില്ല. അതോടെ കാല് ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ല എന്നും നടക്കാന്‍ വല്ലാത്ത പേടിയുണ്ട് എന്നും സലീംകുമാര്‍ പറഞ്ഞു. ഇതിനിടയ്ക്ക് രണ്ട് മൂന്ന് തവണ വീണ്ടും വീണ് പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായം ഇപ്പോള്‍ 54 ആയെന്നും സലീംകുമാര്‍ പറഞ്ഞു. ഇതിനിടെ ഒരുപാട് സിനിമകള്‍ വന്നിട്ടും അഭിനയിക്കാതെ വിട്ടു.
മറിമായത്തിന്റെ എല്ലാ എപ്പിസോഡും താന്‍ കണ്ടിട്ടുണ്ടെന്നും 500-ാം എപ്പിസോഡിലേക്ക് എന്നെ വിളിച്ചിരുന്നെങ്കിലും എന്റെ റേറ്റ് കാരണം നടക്കാതെ പോയതാണ് എന്നും അദ്ദേഹം പറഞ്ഞു. അതിന് പകരം ഇപ്പോള്‍ ഈ സിനിമയില്‍ അഭിനയിക്കാനായി എന്നും സലീംകുമാര്‍ പറഞ്ഞു. ഈ ടീമിന്റെ കൂടെ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും സലീംകുമാര്‍ വ്യക്തമാക്കി.
മറിമായത്തിലെ സലിം ഹസന്‍, നിയാസ് ബക്കര്‍, ഉണ്ണിരാജ്, വിനോദ് കോവൂര്‍, മണി ഷൊര്‍ണ്ണൂര്‍, മണികണ്ഠന്‍ പട്ടാമ്പി, രാഘവന്‍, റിയാസ്, സജിന്‍, ശെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചനാ നാരായണന്‍കുട്ടി, സ്‌നേഹാ ശ്രീകുമാര്‍, വീണാ നായര്‍, രശ്മി അനില്‍, കുളപ്പുളി ലീല, സേതുലക്ഷ്മി, ഷൈനി സാറാ, പൗളി വത്സന്‍ എന്നിവരാണ് പഞ്ചായത്ത് ജെട്ടിയില്‍ ശ്രദ്ധേയവേഷത്തില്‍ എത്തുന്നത്.












Click it and Unblock the Notifications