നേരിട്ട്, മേയ്ക്കപ്പൊന്നും ഇല്ലാതെ കണ്ടതിൽവെച്ച് ഏറ്റവും സുന്ദരിയായ നടി? ആ പേര് പറഞ്ഞ് സലിംകുമാർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സലിം കുമാർ. കോമഡി വേഷങ്ങളിലൂടെയാണ് സിനിമയിൽ തുടക്കം കുറിച്ചതെങ്കിലും പിന്നീട് പ്രേക്ഷകന്റെ കണ്ണുനിറയ്ക്കുന്ന കഥാപാത്രങ്ങളും അദ്ദേഹം ചെയ്തു. ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച അബു എന്ന അത്തർ കച്ചവടക്കാരന്റെ വേഷത്തിന് ദേശീയ പുരസ്ക്കാരവും തേടിയെത്തി. സലിം കുമാറിന്റെ അഭിനയ മികവ് തെളിയിച്ച കഥാപാത്രമായിരുന്ന അബു. അതിന് ശേഷവും അദ്ദേഹം കോമഡി റോളുകൾ ചെയ്തിരുന്നു.
അബു എന്ന റോൾ പ്രേക്ഷകരിൽ കണ്ണീരണിയിക്കുമ്പോൾ മണവാളനും ഉമാകാന്തനും ഡാൻസ് മാസ്റ്റർ വിക്രവും ഒക്കെ പ്രേക്ഷകരെ വീണ്ടും വീണ്ടും ചിരിപ്പിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ മൈൽ സ്റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടി ആരാണ് എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് സലിം കുമാർ.

നേരിട്ട് മേയ്ക്ക് അപ്പ് ഒന്നും ഇല്ലാതെ കാണാൻ സുന്ദരിയായ നടി ആരാണ് എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് വളരെ രസകരമായിട്ടാണ് അദ്ദേഹം ഉത്തരം പറയുന്നു. മലയാളത്തിന്റെ പ്രിയ താരം കാവ്യ മാധവന്റെ പേരാണ് സലിം കുമാർ പറഞ്ഞത്. കാവ്യയെ കാണാൻ സുന്ദരി ആണെന്നാണ് സലിം കുമാർ പറഞ്ഞത്. ഇപ്പോൾ അഭിനയത്തിൽ നിന്ന് മാറിനിൽക്കുന്ന കാവ്യ ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ നിന്ന താരമാണ്.
ശാലീന സൗന്ദര്യം എന്ന് ഇപ്പോഴും പലരും പറയാറുള്ളത് കാവ്യ മാധനെക്കുറിച്ചാണ്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ മാധവൻ തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ്. സൗന്ദര്യത്തിൽ മാത്രമല്ല, അഭിനയത്തിലും മുന്നിലാണെന്ന് കാവ്യ താൻ ചെയ്ത കഥാപാത്രങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. നിരവധി പുരസ്ക്കാരങ്ങൾ കാവ്യയെ തേടിയെത്തിയിട്ടുമുണ്ട്.
ബാല താരമായിട്ടാണ് കാവ്യ സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരമായി ( 1991 ) അഴകിയ രാവൺ ( 1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കോമ്പോ ആയിരുന്നു ദിലീപ് - കാവ്യ കോമ്പോ. നിരവധി സിനിമകളിൽ ഇവർ ഒന്നിച്ച് വേഷമിട്ടുണ്ട്. 2016 നവംബർ 25 ന് കാവ്യയുടെയും ദിലീപിന്റെയും വിവാഹം കഴിഞ്ഞു.


Click it and Unblock the Notifications