Get Updates
Get notified of breaking news, exclusive insights, and must-see stories!

4 മാസം ബ്രേക്കെടുത്ത് ഭാരം 74 കിലോയാക്കി; ഉരുക്ക് സതീശന്റെ ബജറ്റ് വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ് മലയാളികൾക്ക് സുപരിചിതനാണ്. കൃഷ്ണനും രാധയും എന്ന സിനിമ ഒരുക്കിക്കൊണ്ടാണ് സന്തോഷ് മലയാള സിനിമയിലേക്ക് വരുന്നത്. അതുവരെ കണ്ട സിനിമകൾ പോലെയായിരുന്നില്ല കൃഷ്ണനും രാധയും പലർക്കും ദഹിച്ചില്ല, വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നു.

പക്ഷേ സിനിമ കൊണ്ട് സന്തോഷ് പണ്ഡിറ്റിന് നഷ്ടമൊന്നും ഉണ്ടായില്ല. സന്തോഷ് തന്റെ രീതിയിൽ സിനിമ നിർമ്മിക്കുന്നത് തുടർന്നു, ഇപ്പോൾ 2018 ലെ ഉരുക്ക് സതീശൻ എന്ന സിനിമ യൂട്യൂബിലൂടെ റിലീസ് ചെയ്ത വിവരം അറിയിച്ചിരിക്കുകയാണ് സന്തോഷ്. സിനിമയക്ക് ചെലവായ ബജറ്റും നടത്തിയ തയ്യാറെടുപ്പുകളുമൊക്കെ അദ്ദേഹം പറഞ്ഞു.

pandit

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

"ഉരുക്ക് സതീശൻ" സിനിമ ഫുൾ മൂവി കണ്ടവർ അഭിപ്രായം അറിയിക്കുക..കേരളം (സുൽത്താൻ ബത്തേരി, കോഴിക്കോട് ടൗൺ, കുറ്റികാട്ടൂർ, കുന്നമംഗലം, നരിക്കുനി, ബാലുശ്ശേരി, സിവിൽ സ്റ്റേഷൻ, എരഞ്ഞിപ്പാലം), രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ വെച്ച് ഷൂട്ട് ചെയ്ത സിനിമയാണ് "ഉരുക്ക് സതീശൻ".. 100 ലിൽ അധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപാ ബഡ്ജറ്റ് കൊണ്ട് 8 പാട്ടും, നിരവധി സംഘട്ടനങ്ങളും ഉൾപ്പെടുത്തി ഞാൻ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്..

വിശാൽ എന്ന കഥാപാത്രം ചെയ്യുവാൻ നിലവിലെ 62 Kg ഭാരം കുറച്ചു 57 ലിൽ എത്തിച്ചു.. ആ ഭാഗം complete ചെയ്തു. പിന്നീട് 4 മാസം break എടുത്ത് കുറെ ഭക്ഷണം ഒക്കെ വെട്ടി വിഴുങ്ങി 74 Kg ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശൻ എന്ന കഥാപാത്രം ചെയ്തത്.. ആ ഷൂട്ടിംഗിന് ഇടയിൽ മറ്റൊരു ചിത്രം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സ്വന്തം സിനിമ നിറുത്തി അതിൽ പോയി മുടി വളർത്തി അഭിനയിച്ചു.

ആ സിനിമ പൂർത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി.
അങ്ങനെ വീണ്ടും മൊട്ട അടിച്ചു ഉരുക്ക് സതീശൻ കഥാപാത്രം തീർത്ത്.. എഡിറ്റിംഗ് തുടങ്ങിയപ്പോൾ ഒരു സീൻ കൂടി ഉൾപ്പെടുത്തേണ്ട ആവശ്യം തോന്നി.

അങ്ങനെ മൂന്നാം തവണയും മുടി മൊട്ട അടിച്ചു ഷൂട്ടിംഗ് ചെയ്തു.. (പാവം ഞാൻ....) ഈ സിനിമ കാണുമ്പോൾ എൻ്റെ കഷ്ടപ്പാട് നിങ്ങൾക്ക് മനസ്സിലാക്കണം എന്നില്ല.. അന്ന് കൂടിയ തടി, വയർ എന്നിവ ഞാൻ പിന്നീട് 3 മാസം കഷ്ടപ്പെട്ട് diet ചെയ്തു 62 kg ആക്കി മാറ്റി. സിനിമ കാണാത്തവർ YouTube ലൂടെ കഴിഞ്ഞ ദിവസം മുതൽ upload ആയ full movie കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക..
Thanks all.. By Santhosh Pandit ( ഉരുക്കൊന്നുമല്ല മഹാ പാവമാ..)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+