നടി വരലക്ഷ്മി ശരത് കുമാർ വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ വൈറൽ
നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ വിവാഹിതയാകുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. മുംബൈയിൽ വെച്ച് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാറാണ് വിവാഹ നിശ്ചയത്തിന്റെ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും രാധിക പങ്കുവെച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിസിനസ്സുകാരനാണ് വരൻ നിക്കോളായ്.
' ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുത്തൾക്കും ഒപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു, എന്നാണ് ഫോട്ടോ പങ്കുവെച്ച് രാധിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഐവറി നിറത്തിലുള്ള സാരിയാണ് വരലക്ഷ്മി ധരിച്ചത്. നിക്കോളായ് ധരിച്ചത് വെളുത്ത ഷർട്ടും മുണ്ടുമാണ്.

വരലക്ഷ്മിയും നിക്കോശായ് സച്ച്ദേലും 14 വർഷമായി സുഹൃത്തുക്കളാണ്, ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38കാരിയായ വരലക്ഷ്മി, ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമെ പൂജ എന്ന മകൾ കൂടി ഇവർക്കുണ്ട്.
പാൻ ഇന്ത്യൻ തലത്തിൽ വലിയ വിജയം സ്വന്തമാക്കിയ ഹുമാനാണ് വരലക്ഷ്മിയുടേതായി അവസാനം പ്രദർശനത്തിന് എത്തിയ സിനമ. ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന രായനിലും വരലക്ഷ്മി പ്രധാന വേഷം ചെയ്യുന്നു. മമ്മൂട്ടി നായകനായ കസബ ആണ് വരലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് കാറ്റ്, മാസ്റ്റർ പീസ് എന്നീ മലയാള ചിത്രങ്ങളിലും ഇവർ അഭിനയിച്ചു.












Click it and Unblock the Notifications