Get Updates
Get notified of breaking news, exclusive insights, and must-see stories!

4 സിനിമകളിൽ അഭിനയിച്ചു, പക്ഷേ പാതിവഴിയിൽ അഭിനയം വിടേണ്ടിവന്ന സത്യന്റെ മകൻ; ജീവിതത്തിൽ സംഭവിച്ചത്..

മലയാളം കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു സത്യൻ. ഒരുപക്ഷേ അദ്ദേഹത്തിന്റെ മകൻ സതീഷ് സത്യനും താരപദം അലങ്കരിക്കുമായിരുന്നു. നാല് സിനിമകളിൽ സത്യന്റെ മകൻ അഭിനയിച്ചിരുന്നു. എന്നാൽ കണ്ണിലേക്ക് ഇരുട്ട് പകർന്നതോടെ അഭിനയമേഖല അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് സതീഷ് സത്യൻ. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

ഞാൻ നാല് സിനിമകളിൽ അഭിനയിച്ചു. നാല് സിനിമകളിൽ അഭിനയിക്കുമ്പോഴും എല്ലാവരും പപ്പയോടുള്ള സ്‌നേഹവും ബഹുമാനവും തന്നിരുന്നു. എല്ലാവരും സ്‌നേഹമായിട്ടാണ് പെരുമാറിയത്. ടാക്‌സി ഡ്രൈവറിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ, കുട്ടിക്കാലം തൊട്ടെ എനിക്ക് ഷോർട്ട് സൈറ്റുണ്ട്. ഗ്ലാസ് വെച്ചാൽ ഓക്കെയാണ്. ഞാൻ കോൺടാക്റ്റ് ലെൻസാണ് വെച്ചിരുന്നത്. ലൈറ്റ്‌സ് ഓഫ് ചെയ്യുമ്പോൾ ഒരു മിനിറ്റേക്ക് എല്ലാം ഡാർക്ക് ആകും.

sathyan

pc: Screengrab from video

ചെന്നൈയിൽ തന്നെ വലി ഡോക്ടർമാരെ പോയി കണ്ടു. കോൺട്രാക്ഷൻ കറക്റ്റായിട്ട് വരാത്തത് കൊണ്ടാണ് പ്രശ്‌നമില്ലെന്ന് പറഞ്ഞു. രണ്ടാമത്തെ പടം കഴിഞ്ഞ് മൂന്നാമത്തെ പടത്തിന്റെ ഷൂട്ട് ആയപ്പോൾ കണ്ണിന്റെ പ്രശ്‌നം കൂടുന്നതായി തോന്നി. ഡോ കെ എം പൈയോട് കാര്യം പറഞ്ഞു അദ്ദേഹം എന്റെ കപ്ലീറ്റ് ടെസ്റ്റ് നടത്തി. കണ്ണിന് പ്രശ്‌നമാണ്. ഓപ്റ്റിക് നെർവിന്റെ പ്രശ്‌നമാണ്.

അതുകൊണ്ട് ഈ ഫീൽഡ് കംപ്ലീറ്റ് വിട്ട് മാറുന്നതാണ് നല്ലത്. വളരെ വേദനയോടെയാണ് ഈ ഫീൽഡ് വിട്ടുപോയത്. അന്ന് എനിക്ക് കാഴ്ചയ്ക്ക് ഇങ്ങനൊരു പ്രശ്‌നം വന്നില്ലായിരുന്നെങ്കിൽ തീർച്ചയായും ഒരു സിനിമ നടനായി തന്നെ പ്രൊഫഷനായി തന്നെ മാറുമായിരുന്നു അദ്ദേഹം പറയുന്നു.
പപ്പയുടെ പല സിനിമകളുടെ പ്രിവ്യൂവിന് പോയിട്ടുണ്ടെന്നും ഷൂട്ടിന് പോയിട്ടില്ലെന്നും ആ സമയത്ത് തങ്ങൾ തിരുവന്തപുരത്താണ് പഠിച്ചിരുന്നതെന്നും സതീഷ് സത്യൻ പറയുന്നു.

തന്നെ ആദ്യമായിട്ട് 75- 76 കാലഘട്ടത്തിലാണ് ശ്രീ എം ഒ യൂസഫ് വിളിച്ച് മോനെ ഞങ്ങൾ പുതിയൊരു പടത്തിൽ സതീഷിനെ ഇൻട്രോഡ്യൂസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുന്നത്. എനിക്ക് അങ്ങനെ സിനിമ നടൻ ആകണമെന്നോ ആകുമെന്നോ ചിന്തയുണ്ടായിരുന്നില്ല. അതേ സമയത്ത് തന്നെയാണ് ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ പി എ തോമസ് വിളിച്ച് നീലക്കടൽ എന്ന സിനിമയിൽ ഒരു നേവൽ ഓഫീസറുടെ വേഷം കാസ്റ്റ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു, സതീഷ് സത്യൻ പറയുന്നു.

മക്കൾ എന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. സതീഷ് സത്യൻ ആയിരുന്നു നായകൻ ജയഭാരതി ആയിരുന്നു നായിക. സിനിമ ഫീൽഡിൽ നിന്ന് വിടുമ്പോൾ വിഷമം ഉണ്ടായിരുന്നു. നമ്മൾ ആരും പ്രതീക്ഷിച്ച് സിനിമ നടനായതല്ല, അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+