എനിക്ക് നവരത്നം ഇട്ട അന്ന് തൊട്ട് പ്രശ്‌നങ്ങളായിരുന്നു, വർക്ക് മുടങ്ങി, മൊത്തം പ്രശ്നം; ഷാജു ശ്രീധർ പറയുന്നു
നടൻ ഷാജു ശ്രീധനും നടി ചാന്ദിനിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഒളിച്ചോടി പോയാണ് താരങ്ങൾ വിവാഹം കഴിച്ചത്. പ്രണയത്തെക്കുറിച്ചു വിവാഹത്തെക്കുറിച്ചുമൊക്കെ ഷാജുവും ചാന്ദിനിയും പലവട്ടം പറഞ്ഞിട്ടുണ്ട്. ഇരുവരും പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം ചാന്ദ്നി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നർത്തകി കൂടിയാണ് ചാന്ദ്നി. വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെയായിരുന്നു ഇരുവരും ഒളിച്ചോടിയത്.
ഇപ്പോൾ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് ഷാജുവും ചാന്ദിനിയും. വീട്ടിൽ കള്ളൻ കയറിയതിനെക്കുറിച്ചും നവരത്ന മോതിരം ഇട്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും താരങ്ങൾ പറയുന്നു. കൗമുദി മൂവിസിനോടാണ് ഇരുവരും മനസ്സ് തുറന്നത്.

കുറെ മുൻപ് പാലക്കാട്ടെ ഞങ്ങളുടെ വീട്ടിൽ കള്ളൻ കയറി. 25 പവനോളം കൊണ്ടുപോയി. പോലീസുകാരും വിരലടയാള വിദഗ്ധരുമൊക്കെ വന്നുവെന്നും ഷാജു പറയുന്നു. അച്ഛനും അമ്മയും കിടക്കുന്ന ബെഡിന് തൊട്ടടുത്തുള്ള അലമാരയിൽ തുറന്ന് എല്ലാം എടുത്തു. അതിനകത്ത് നിന്ന് ഗോൾഡും ഫാൻസിയുമുണ്ട്. ഫാൻസി കട്ട് ചെയ്ത് വെച്ചിരിക്കുകയായിരുന്നു,താരം പറയുന്നു. മോഷണം പോയ സ്വർണം പിന്നീട് തിരിച്ച് കിട്ടിയില്ലെന്നും താരങ്ങൾ പറഞ്ഞു.
വാതിലുകളെല്ലാം തുറന്ന് മലർത്തി ഇട്ടിട്ടുണ്ട്. ചുവരിൽ കാൽപാടുകൾ ഉണ്ടായിരുന്നു. നല്ല ട്രെയിനിംഗ് കിട്ടിയിട്ടുള്ള ആളുകൾ ആണ്. അവർ ആദ്യം കുട്ടികളെ ഇറക്കും . എന്നിട്ട് വാതിൽ തുറക്കും. സ്വർണം മാത്രമാണ് കൊണ്ടുപോയത്, ഷാജു പറയുന്നു. നവ രത്ന മോതിരം ഇട്ട ശേഷം തനിക്ക് വന്ന പ്രശ്നങ്ങളെക്കുറിച്ചും ഷാജു പറഞ്ഞു. നവരത്നം ഇട്ടന്ന് മുതൽ എല്ലാം പ്രശ്നങ്ങളായിരുന്നുവെന്ന് ഷാജു പറഞ്ഞു. കള്ളൻ മോതിരം കൊണ്ടുപോയപ്പോൾ പ്രശ്നങ്ങൾ തീർന്നെന്നും ഷാജു പറഞ്ഞു.
'' ആരോ എന്നോട് പറഞ്ഞു നവരത്‌നം ഇട്ടാൽ നല്ലതാണെന്ന്. നവ രത്‌നം ഇട്ടാൽ നല്ലതാണ് ശരിയാണ്. നവ രത്‌നം ഇട്ടിട്ട് ചിലർക്ക് കല്ലെങ്ങാനും മാറിപ്പോയാൽ ദോഷമാണത്രെ. എനിക്ക് അതാണെന്ന് തോന്നുന്നു. എനിക്ക് അത് ഇട്ട അന്ന് തൊട്ട് പ്രശ്‌നങ്ങളായിരുന്നു.
വർക്കിന് പോകുമ്പോൾ വർക്ക് മുടങ്ങും, ഷൂട്ടിംഗ് ശരിയാവില്ല, എനിക്ക് ഡേറ്റ് പ്രശ്‌നം വരുന്നു. വർക്കുകളൊന്നും പ്രോപ്പർ ആവുന്നില്ല, മോതിരം ഇട്ടന്ന് മുതൽ മൊത്തം പ്രശ്‌നങ്ങളാണ്. പിന്നെ കള്ളൻ കയറിയപ്പോൾ ഈ മോതിരം കൊണ്ടുപോയി. അപ്പോൾ ശരിയായി,'' ഷാജു ശ്രീധർ പറഞ്ഞു.












Click it and Unblock the Notifications