'സുഡാപ്പി ഫ്രം ഇന്ത്യ' ..ഇൻസ്റ്റഗ്രാമിൽ കഫിയ ധരിച്ച് ചിത്രം പങ്കിട്ട് ഷെയിൻ നിഗം...ചർച്ച
കൊച്ചി: തന്റെ നിലപാടുകൾ സോഷ്യൽ മീഡിയയിൽ സധൈര്യം പങ്കുവെയ്ക്കുന്ന താരമാണ് നടന് ഷെയിൻ നിഗം. പലപ്പോഴും ഇതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങൾ താരത്തിനെതിരെ നടക്കാറുണ്ട്. കഴിഞ്ഞ ദിവസം റഫയിൽ നടക്കുന്ന ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ ഷെയ്ൻ പങ്കുവെച്ച പോസ്റ്റിനെതിരേയും ഇത്തരത്തിൽ ചിലർ രംഗത്തെത്തിയിരുന്നു. സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നായിരുന്നു അധിക്ഷേപം.
അതിനിടയിൽ ഇപ്പോഴിതാ ഷെയ്ൻ പങ്കിട്ടൊരു സ്റ്റോറി ശ്രദ്ധ നേടുന്നത്. 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന വരികളോടെയാണ് സ്റ്റോറി. കഫിയ ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഷെയ്ൻ പോസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകന്ദനെ കുറിച്ച് ഷെയിം തമാശാ രൂപേണ നടത്തിയൊരു പരാമർശത്തിൽ താരത്തെ സുഡാപ്പി എന്ന് വിളിച്ച് ചിലർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് താരത്തിന്റെ പ്രതികരണം.

ലിറ്റില്‍ ഹാര്‍ട്‍സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ ഉണ്ണി മുകുന്ദനെ കുറിച്ച് തമാശയായി പറഞ്ഞ കാര്യങ്ങൾ ചിലർ തെറ്റായി വ്യാഖ്യാനിച്ച് വിവാദമാക്കിയിരുന്നു. മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍-ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അഭിമുഖത്തിനിടെ അവതാരക പറഞ്ഞു. എന്നാൽ തനിക്ക് മഹി-ഉംഫി കോമ്പോയാണ് ഇഷ്ടം എന്ന് ഷെയിൻ പറയുകയായിരുന്നു. ഉണ്ണി മുകന്ദൻ ഫാൻസ് ഓഫ് ഇന്ത്യ എന്നാണ് ഞാൻ ഉദ്ദേശിച്ചതെന്ന് തമാശയോടെ ഷെയിൻ വിശദീകരിച്ചു. ഇതാണ് ചിലർ വിവാദമാക്കിയത്. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി ഷെയിൻ രംഗത്തെത്തിയിരുന്നു.
മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് എന്റെ വാക്കുകൾ അവസരമായി എന്ന ഒറ്റക്കാരണം കൊണ്ടാണ് വിശദീകരണം നൽകുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. 'കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വിഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. പിന്നെ അവസരം മുതലെടുത്ത് മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും... തള്ളണം... ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...', ഷെയിൻ പറഞ്ഞു.












Click it and Unblock the Notifications