Get Updates
Get notified of breaking news, exclusive insights, and must-see stories!

'പണ്ടേ അത് തിരിച്ചറിഞ്ഞ കാര്യമാണ്'; രോ​ഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ

അസിസ്റ്റൻഫ് ഡയറക്ടറായി വെള്ളിത്തിരയിൽ എത്തിയ താരമാണ് ഷൈൻ ടോം ചാക്കോ. എന്നാൽ ഇന്ന് അഭിനയത്തിൽ തിളങ്ങിനിൽക്കുകയാണ് താരം. നായകനായും വില്ലനായുമൊക്കെ നിരവധി സിനിമകൾ ഷൈൻ ചെയ്തിട്ടുണ്ട്. ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഷൈൻ നേടിക്കഴിഞ്ഞു. എന്നാൽ പലപ്പോഴും ഷൈനിന്റെ പെരുമാറ്റം വിമർശിക്കപ്പെടാറുണ്ട്. ഷൈൻ ഇന്റർവ്യൂസിലൊക്കെ പൊട്ടിത്തെറിച്ച പോലെ സംസാരിക്കുമ്പോൾ പലപ്പോഴും അതിനെതിരെ ട്രോളുകൾ വരാറുണ്ട്.

എന്നാൽ ഇപ്പോൾ ഒരു ഇന്റർവ്യൂവിൽ വളരെ പ്രധാനപ്പെട്ട കാര്യം പറഞ്ഞിരിക്കുകയാണ് ഷൈൻ തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ​ ഹൈപ്പർ ആക്റ്റിവിറ്റി സിൻഡ്രോം ( എ ഡി എച്ച് ഡി ) ഉണ്ടെന്നാണ് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ സിനിമയുടെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മുൻപ് തന്നെ എ ഡി എച്ച് ഡി ഉണ്ടെന്ന് കണ്ടെത്തിയതാണെന്നും ഷൈൻ വ്യക്തമാക്കി.

shine

" എ ഡി എച്ച് ഡി ഉള്ള ആളാണ് ഞാൻ‌, എ ഡി എച്ച് ഡി കിഡ് ആണ്. പണ്ടേ അത് തിരിച്ചറിഞ്ഞ കാര്യമാണ്. അങ്ങനെ ഉള്ളവർക്ക് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റണം എന്നാണ്. ഈ ശ്രദ്ധപിടിച്ച് പറ്റണം എന്നതിൽ നിന്നാണ് ആക്ടർ‌ ഉണ്ടാവുന്നത്. അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിരുന്നാൽ മതിയല്ലോ. എല്ലാവരിലും അതിന്റെ ചെറിയാെരു അംശമുണ്ട്.

നമ്മൾ പുറത്ത് പോകുന്നതും വസ്ത്രം ധരിക്കുന്നതുമൊക്കെ ആരെങ്കിലും നോട്ടീസ് ചെയ്യാൻ വേണ്ടിയാണല്ലോ. അതിന്റെ അളവ് വളരെയധികം കൂടുതൽ ആയിരിക്കും എ ഡി എച്ച് ഡി ഉള്ളവർക്ക്. അതിനെ ആണ് ഡിസോഡർ എന്ന് പറയുന്നത്. എ ഡി എച്ച് ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്താനകാൻ ശ്രമിക്കും പെർഫോെം ചെയ്യും.

ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്ത് ഉള്ളവർക്കെ തോന്നുള്ളൂ. എന്നെ സംബന്ധിച്ച് എ ഡി എച്ച് ഡി എന്നത് എന്റെ ഏറ്റവും നല്ല ​ഗുണമാണ് കറ നല്ലതാണെന്ന് ചിലർ പറയാറില്ലേ. എല്ലാവർക്കും അങ്ങനെയല്ല. അത് കൊണ്ട് എ ഡി എച്ച് ഡി എനിക്ക് വളരെ ​ഗുണരമാണ്, എന്നാണ് ഷൈൻ പറഞ്ഞത്

നേരത്തെ ഫഹദ് ഫാസിലും തനിക്ക് എ ഡി എച്ച് ഡി ഉള്ള കാര്യം വെളിപ്പെടുത്തിയിരുന്നു. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറിനെ ആണ് എ ഡി എച്ച് ഡി എന്ന് പറയുന്നത്. ഇത് കുട്ടികളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നതെങ്കിലും അപൂർവമായി മുതിർന്നവരിലും കാണാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+