'എന്റെ ആദ്യത്തെ കല്യാണം ഫാമിലി സെറ്റപ്പിൽ നടന്ന വിവാഹമാണ്, ഡിവോഴ്‌സ് ആയില്ലേ'; മനസ്സുതുറന്ന് ഷൈൻ ടോം
അഭിനയത്തിൽ മികവ് പുലർത്തുന്ന താരമാണ് ഷൈൻ ടോം ചാക്കോ. എന്നാൽ പലപ്പോഴും താരത്തിന്റെ പെരുമാറ്റത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. ഷൈൻ അഭിമുഖങ്ങളിൽ നോർമലായിട്ടല്ല സംസാരിക്കുന്നത് എന്നത് ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് താരത്തിനെതിരെ വരാറുള്ളത്.
ഇപ്പോൾ തന്നെക്കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് ഷൈനും ഷൈനിന്റെ കുടുംബവും. ബിഹൈൻഡ് വുഡ്സ് മലയാളത്തോടാണ് പ്രതികരണം. തന്റെ റിലേഷൻഷിപ്പിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഷൈൻ പറയുന്നുണ്ട്.

ഷൈൻ എല്ലാവരോടും പെട്ടെന്ന് മിങ്കിൾ ചെയ്യുന്ന ആളാണെന്നാണ് ഷൈനിന്റെ അമ്മ പറയുന്നത്. തനിക്ക് ഒന്നാം ക്ലാസ് മുതൽ റിലേഷൻഷിപ്പുകൾ ഉണ്ടെന്ന് ഷൈൻ പറയുന്നു. നമുക്ക് ഒരു വ്യക്തിയിൽ ഇഷ്ടപ്പെടുന്ന കാര്യം എന്താണ്, ഇഷ്ടപ്പെടാത്ത കാര്യം എന്താണെന്ന് ആ വ്യക്തികൾക്കേ പറയാൻ പറ്റൂ എന്നാണ് ഷൈൻ പറയുന്നത്.
എന്റെ ആദ്യത്തെ കല്യാണം ഫാമിലി സെറ്റപ്പിൽ നടന്ന വിവാഹമാണ്. ഡിവോഴ്‌സ് ആയില്ലേ. ഫാമിലി സെറ്റപ്പിൽ നടക്കുന്ന വിവാഹങ്ങളിലാണ് വിവാഹമോചന കേസുകൾ ഏറ്റവും കൂടുതൽ വരുന്നത്. പെർഫെക്ട് ആയിട്ടുള്ള കല്യാണ ആലോചനകളും കല്യണങ്ങളും ലോകത്ത് നടന്നിട്ടുണ്ടോ ലോകത്ത്.
അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ നമ്മുടെ അപ്പന്റെയും അമ്മയുടേയും മാത്രമല്ലേ നടന്നിട്ടുള്ളൂ. നമ്മുടെ മുന്നത്തെ തലമുറയാണ് ഏറ്റവും കൂടുതൽ വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നത്. അന്ന് വിവാഹ മോചനങ്ങളില്ല. അതെന്തോ ഭയങ്കര പ്രശ്‌നമായിരുന്നു. രണ്ട് വ്യക്തികൾക്ക് ഇഷ്ടമല്ല മുന്നോട്ട് പോകാൻ പറ്റില്ല എന്ന് തോന്നുമ്പോൾ പാർട്ടി തന്നെ പിളർന്നിട്ടില്ലേ... രാജ്യങ്ങൾ വരെ പിളർന്നല്ലേ പോയത്.. ഷൈൻ ചോദിച്ചു.
അതേസമയം തനിക്കെതിരെ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് ഷൈൻ പ്രതികരിച്ചിരുന്നു. നിങ്ങൾ ഓരോരുത്തരും ഓരോ സിനിമ കഴിയുമ്പോഴും പ്രോത്സാഹനം തരാറുണ്ട്. ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരു വ്യക്തിക്ക് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരുപാട് ആട്ടങ്ങൾ ഞാൻ നിങ്ങൾക്ക് മുൻപിൽ ആടിയിട്ടുണ്ട്.
അത് കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടില്ല. അതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴുമുള്ളവരുണ്ട്. ഞാൻ എന്തൊക്കയോ അടിച്ചത് കൊണ്ടും അടിക്കാത്ത് കൊണ്ടുമോക്കെയാണ് ഇതെന്ന് പലരും പറയുന്നു, അദ്ദേഹം പറഞ്ഞു.
ഒരിക്കൽ അകത്ത് കിടന്നാൽ പുറത്ത് വന്നുകഴിഞ്ഞാൽ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കൊടുക്കില്ല, ഒരു ഐ പി എസ്കാരൻ പറഞ്ഞത് കേട്ടു ഇവനൊക്കെയാണോ സിനിമയിയൽ വലിയ ആള്, പണ്ട്d കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ടവനല്ലേ എന്ന്.
പണ്ട് കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ട് ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ആൾ നല്ലതാകുന്നത് സമൂഹത്തിന് കാണാൻ പറ്റാത്ത അവസ്ഥ. ഒരാൾ കുറ്റം ചെയ്താൽ അയാൾ നന്നാകുന്നതിന് വേണ്ടിയല്ലേ ശിക്ഷ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അപ്പോൾ നന്നാകുമ്പോൾ പറയും ഇവിനൊക്കെ എന്തിനാ നന്നായേ എന്ന്..












Click it and Unblock the Notifications