‘‘ഇവൻ കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ടവനല്ലേ? വിടാതെയുള്ള വിമർശനങ്ങൾക്ക് ഷൈനിന്റെ മറുപടി...
പലപ്പോഴും പല വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള, പല വിവാദങ്ങളിലും പെട്ടിട്ടുള്ള നടനാണ് ഷൈൻ ടോം ചാക്കോ. പലപ്പോഴും ഷൈനിനെ ആളുകൾ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് വിമർശിക്കാറുണ്ട്. ഇപ്പോൾ ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.
ഒരിക്കൽ അകത്ത് കിടന്ന് പുറത്തുവന്നുകഴിഞ്ഞാൽ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കാെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പീസ് എന്ന പുതിയ സിനിമയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് നടന്ന ചടങ്ങിയിൽ സംസാരിക്കുകയായിരുന്നു ഷൈൻ.

നിങ്ങൾ ഓരോരുത്തരും ഓരോ സിനിമകൾ കഴിയുമ്പോഴും പ്രോത്സാഹനം തരാറുണ്ട്. ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരു വ്യക്തി അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരുപാട് ആട്ടങ്ങൾ ഞാൻ നിങ്ങളുടെ മുന്നിൽ ആടി. അത് കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല.
അതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴുമുള്ളവരുണ്ട്, ഞാൻ എന്തൊക്കയോ അടിച്ചത് കാെണ്ടും അടിക്കാത്തത് കൊണ്ടുമൊക്കെയാണ് ഇതെന്നാണ് പലരും പറയുന്നത്. ആളുകൾ എന്റെ അഭിമുഖം കണ്ട് പറയാറുണ്ട് ഷൈൻ ടോ ചാക്കോ ഒരുപാട് മാറിയെന്ന്, താരം പറഞ്ഞു.
അപ്പോൾ മുന്നെ ഒരിക്കൽ പിടിക്കപ്പെട്ടത് അടിക്കാത്തത് കൊണ്ടാണ്, അടിക്കാതിരുന്ന കാലത്താണെന്ന് സമ്മതിച്ചിട്ടുണ്ടല്ലേ. ഇപ്പോഴാണ് അടിക്കുന്നുള്ളൂ, അടിക്കാതെ ഒരാളെ പിടിച്ച് കൂട്ടിലാക്കി. അടിക്കുന്നവനാക്കി തീർത്തു.. അതിനാര് ഉത്തരവാദിത്തം പറയും. ഈ പറയുന്ന നിയമങ്ങളും നിയമപീഠങ്ങളും അതിനൊരുത്തരം തരുമോ. ഇവിടെ അകത്ത് കിടക്കുന്നവരും പുറത്തുകിടക്കുന്നവരിൽ അധികവും ഇതുമായി ബന്ധപ്പെടാത്തവരും നിരപരാധകളുമാണ്.
ഒരിക്കൽ അകത്തുകിടന്ന് പുറത്ത് വന്നുകഴിഞ്ഞാൽ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കൊടുക്കില്ല, ഒരു ഐ പി എസുകാരൻ പറഞ്ഞതുകേട്ടു. ''ഇവനെയൊക്കെയാണോ സിനിമയിൽ വലിയ ആള്, പണ്ട് കൊക്കെയ്ൻ കേസിൽ പിടിപ്പിക്കപ്പെട്ടവനല്ലേ?'' എന്ന്. പണ്ട് കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ട് ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ആൾ നല്ലതാകുന്നത് സമൂഹത്തിന് കാണാൻ പറ്റാത്ത അവസ്ഥ.
ഒരാൾ കുറ്റം ചെയ്താൽ അയാൾ നന്നാകുന്നതിന് വേണ്ടിയല്ലേ ജയിൽ ശിക്ഷ കൊടുക്കുന്നത്, താരം ചോദിക്കുന്നു, അപ്പോൾ നന്നാകുമ്പോൾ പറയും ഇവനൊക്കെ എന്തിനാ നന്നായേ എന്ന്. അങ്ങനെയുള്ള ആളുകൾ നിയമം കൈകാര്യം ചെയ്യുന്ന നാട്ടിൽ എങ്ങനെയാണ് കുറ്റകൃത്യങ്ങൾ കുറയുന്നത്. ഞാൻ ഇതൊക്കെ വെറും തമാശയ്ക്ക് പറയുന്നതാണ് ഷൈൻ പറഞ്ഞു.












Click it and Unblock the Notifications