സസ്പെൻസ് അവസാനിപ്പിച്ച് ഒരു സർപ്രൈസ്; പുതിയ ജീവിതത്തിലേക്ക് കടന്ന് ഷൈൻ ടോം ചാക്കോ; ചിത്രങ്ങൾ വൈറൽ
അടുത്തിടെ ഷൈൻ ടോം ചാക്കോ ഒരു പെൺകുട്ടിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ വൈറൽ ആയിരുന്നു. ഷൈൻ തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ ആരാണ് ആ പെൺകുട്ടി എന്നൊന്നും ഷൈൻ അന്ന് പറഞ്ഞിരുന്നില്ല. ഇതോടെയാണ് ഈ പെൺകുട്ടിയുമായി ഷൈൻ പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകൾ വന്നത്.
ഈ പെൺകുട്ടിക്കൊപ്പം തന്നെ ഷൈൻ തന്റെ പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിനും എത്തിയിരുന്നു. അപ്പോഴും ആരാണ് എന്ന് ഷൈൻ വ്യക്തമാക്കിയിരുന്നില്ല. അന്ന് പേര് മാത്രമാണ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ തന്നെ തനൂജയും ഷൈനും പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടാവുമെന്നും വാർത്തകൾ വന്നു.

PC: Shine Tom Chako?/ insta
ഇപ്പോൾ പുതുവർഷത്തിൽ ആ ഊഹാപോഹങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഷൈൻ വിവാഹിതനാവാൻ പോവുകയാണ്. മോഡൽ തനൂജയാണ് വധു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ നിശ്ചയത്തിന് ഉണ്ടായിരുന്നത്. വളരെ ലളിതമായ ചടങ്ങായിരുന്നു.
പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം., വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈൻ ധരിച്ചിരുന്നത്. ഷൈനിന്റെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും തനൂജ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
ഇതോടെ ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്കാണ് അവസാനമായിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രം പുറത്ത് വന്നതോടെ ഷൈനിനേയും തനുവിനെയും അഭിനന്ദിച്ച് നിരവധി പേരാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ വർഷം തന്നെ വിവാഹം ഉണ്ടായിരിക്കും. ഷൈൻ ടോം ചാക്കോയുടെ രണ്ടാം വിവാഹമാണിത്. താരം വിവാഹ മോചിതനാണ്.
സംവിധായകൻ കമലിന്റെ അസോസിയേറ്റായാണ് ഷൈൻ സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു, നാൽപ്പതുകാരനായ ഷൈൻ ടോം ചാക്കോ ഏറ്റവും അവസാനമായി അഭിനയിച്ചത് റിലീസിനെത്തിയ സിനിമ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡാണ്. മലയാളി ഫ്രം ഇന്ത്യ, അയ്യർ കണ്ട ദുബായ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ.
മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷാ സിനിമയിലും ഷൈൻ ടോം ചാക്കോ മികവ് പുലർത്തി. തമിഴിലും തെലുങ്കിലും തന്റെ അഭിനയം കൊണ്ട് ശ്രദ്ധ ലഭിച്ച താരമാണ് ഷൈൻ. ജൂനിയർ എൻ ടി ആർ നായകനാകുന്ന ദേവര എന്ന ചിത്രത്തിലും ഷൈൻ ടോം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.












Click it and Unblock the Notifications