Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധാര്‍ഥും അദിതി റാവുവും വിവാഹിതരായി; മുണ്ടിൽ തിളങ്ങി സിദ്ധാർഥ്, ലെഹങ്കയിൽ സുന്ദരിയായി അദിതി

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. അദിത് സോഷ്യൽ മീഡിയയിൽ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചു. ' നീയാണെന്റെ സൂര്യൻ. എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും മിസിസ് ആന്റ് മിസ്റ്റർ അദു - സിദ്ധു ' വിവാഹച്ചിത്രങ്ങൾ പങ്കുവെച്ച് അദിതി കുറിച്ചു. സിദ്ധാർഥും അദിതിയും ഏറെക്കാലമായി ലിവിം​ഗ് ടു​ഗദർ ആയിരുന്നു. 2021 ൽ മഹാമസുദ്രം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്.

sidhart actor

രണ്ട് പേരുടെയും രണ്ടാം വിവാഹമാണ്. 2003 ൽ സിനിമയിലെ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനായത്. തന്റെ ബാല്യകാല സുഹൃത്ത് മേഘ്നയായിരുന്നു വധു. ചെറുപ്പം മുതലുള്ള പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. എന്നാൽ അധികനാൾ ഈ ബന്ധം മുന്നോട്ട് പോയില്ല. രണ്ട് വർഷത്തോളം വേർപിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് 2007 ൽ ഇരുവരും വിവാഹ മോചിതരായത്. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002 ൽ ആയിരുന്നു വിവാഹം 2012 ൽ വേർപിരിഞ്ഞു.

ദക്ഷിണേന്ത്യൻ ആചാരപ്രകാരം അതിരാവിലെയായിരുന്നു വിവാഹ ചടങ്ങുകൾ. സ്വർണ നിറത്തിലുള്ള ടിഷ്യൂ ഓ​ർ​ഗൻസ ലെഹങ്ക ധരിച്ചാണ് അദിതി എത്തിയത്. മിനിമൽ‌ മേയ്ക്ക്പ്പ് ആയിരുന്നു. സിദ്ധാഥ് വളരെ സിംപിൾ ലുക്കിലാണ് എത്തിയത് മുണ്ടായിരുന്നു ധരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+