എനിക്കെതിരെ ലഹരി ആരോപണം ഉയർത്തുന്ന അങ്കിള്മാർ വൈകീട്ട് രണ്ടെണ്ണം അടിച്ചിട്ട്...: ശ്രീനാഥ് ഭാസി
തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന വാർത്തകളാണ് അടുത്തിടെ നിരന്തരം വന്നുകൊണ്ടിരിക്കുന്നതെന്ന് നടന് ശ്രീനാഥ് ഭാസി. മാധ്യമങ്ങള്‍ക്ക് വേണ്ടത് വാർത്തയാണ്. സത്യം അന്വേഷിച്ചല്ല പലതും പടച്ച് വിടുന്നത്. എനിക്ക് പറയാനുള്ളത് എന്താണ്, ആരോപണങ്ങളോട് എനിക്ക് പ്രതികരിക്കാനുള്ളത് എന്ത് എന്നൊന്നും ആരും അന്വേഷിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറയുന്നു. ഗൃഹലക്ഷ്മി മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം
'സത്യം അറിയാനും അവതരിപ്പിക്കാനും താല്പര്യമില്ലാത്തവരോട് ഞാനെന്തിനാണ് സംസാരിക്കുന്നത്. അഭിനയിക്കാനുള്ള അവസരം നിഷേധിച്ച്, എന്നെ വലിയ തെറ്റുകാരനായി ഉയർത്തിക്കാണിക്കുകയാണ്. ഇന്ന് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശ്രീനാഥ് ഭാസിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്' ഗൃഹലക്ഷ്മി അഭിമുഖത്തില്‍ താരം പറയുന്നു.

കിട്ടാനുള്ള പണം ചോദിച്ച് വാങ്ങിക്കുന്നത് തന്നെയാണ് എന്റെ രീതി. പറഞ്ഞ പണം ചെയ്യാത്ത നിർമ്മാതാക്കളോട് വഴക്കിടേണ്ടി വന്നിട്ടുണ്ട്. പണം ഇല്ലാത്തവരോട് അല്ല, ഉണ്ടായിട്ടും തരാത്തവരോടാണ് പ്രശ്നമുണ്ടായത്. ഞാന്‍ പ്രതികരിക്കുമ്പോഴാണ് അവർ എനിക്കെതിരെ മോശം വാർത്തകള്‍ പ്രചരിപ്പിക്കുന്നത്. അപമാനിക്കുകയും സ്ക്രീനില്‍ നിലനിർത്തില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
തനിക്കെതിരായി ലഹരി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉയർത്തുന്നവർ ഇന്ന് സിനിമ ചെയ്യുന്നവരാണോയെന്ന് അന്വേഷിക്കണം. സിനിമയില്‍ ഞാനുമായി സഹകരിച്ചവർ അല്ല ഇതൊന്നും പറുന്നത്. എന്റെ ജോലിയായ അഭിനയം ചെയ്യാനാണ് ഞാന്‍ സെറ്റിലേക്ക് പോവുന്നത്. ആ ജോലിയുമായി മുന്നോട്ട് പോകുന്നതിനാലാണ് ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാത്തതെന്നും ശ്രീനാഥ് ഭാസി പറയുന്നു.
എന്നെ മലയാള സിനിമയില്‍ നിർത്തില്ലെന്ന പ്രഖ്യാപനം വരെ അടുത്തിടെ ചിലർ ഉയർത്തുകയുണ്ടായി. ഇവരാണോ ഇതെല്ലാം തീരുമാനിക്കുന്നത്. ഈ പറയുന്നവരുടെ അടുക്കളയില്‍ നിന്നാണോ മലയാള സിനിമ ഉണ്ടാക്കുന്നത്. മോശമായി പെരുമാറുകയും തെറി പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ പണം തരാതെ പറ്റിച്ച് കടന്നവരെ നേരില്‍ കണ്ടപ്പോള്‍ മാത്രമാണ് അങ്ങനെ ചെയ്തത്. ജോലി ചെയ്തിട്ട് കൂലി തരാതെ പറ്റിക്കുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ?
പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക, അങ്ങനെ തന്നെയാണ് ഞാനും പെരുമാറിയിട്ടുള്ളു. അഭിനയം സിനിമയില്‍ മാത്രമാണ്, അതിന് പുറത്ത് ഞാനൊരു സാധാരണ മനുഷ്യനാണ്. അത്തരം ഒരു മനുഷ്യനില്‍ നിന്നുണ്ടാവുന്ന എല്ലാ വികാരങ്ങളും പ്രതികരണങ്ങളും എന്നില്‍ നിന്നും പ്രതീക്ഷിക്കാം. ഒരുപാട് പറ്റിക്കപ്പെട്ട ഒരു വ്യക്തിയാണ് ഞാനെന്നും താരം പറയുന്നു.
എനിക്കെതിരെ ലഹരി ആരോപണം ഉർത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ചിട്ട് വൈകീട്ട് വട്ടമേശ സമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവർക്കും അറിയാം. അവർ കഴിക്കുന്ന മദ്യം ലഹരിയല്ലേ? മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണെന്നാണോ? പറയുമ്പോള്‍ എല്ലാവരേയും പറ്റി പറയണ്ടേ. ചിലരെക്കുറിച്ച് എന്തും പറയാമെന്ന നിലപാടാണ്. എന്തെങ്കിലും വിഷയം ഉണ്ടാവുമ്പോള്‍ ലഹരി ആരോപണം കൂടി തിരുകി കയറ്റുന്നത് സ്ഥിരം പരിപാടിയാണ്
നന്നായി കഷ്ടപ്പെട്ട് അധ്വാനിച്ച് ഇവിടം വരെയെത്തിയ ഒരു വ്യക്തിയാണ് ഞാന്‍. വിളിച്ച സിനിമയിലെല്ലാം അഭിനയിച്ചിട്ടുമുണ്ട്. കഥയും കഥാപാത്രവും നോക്കി ഇതുവരെ ഒരു സിനിമയില്‍ നിന്നും മാറി നിന്നിട്ടില്ല. എന്നെ പോലുള്ളവരെ മുതലെടുത്ത് പ്രൊഡക്ഷന്‍ കണ്ട്രോളർമാർ ഉള്‍പ്പെടെ ഒരുപാടുപേർ ചെറിയകാശിന് പടം എടുത്ത് ലാഭമുണ്ടാക്കിയിട്ടുണ്ട്.
എന്ത് പറഞ്ഞാലും ഒന്നും പ്രതികരിക്കില്ലെന്ന് വിചാരിച്ചാവും ഏത് സിനിമയില്‍ അഭിനയിക്കുന്നു എന്ന് പോലും അറിയില്ലെന്നത് പോലുള്ള ആരോപണങ്ങള്‍ ഉയർത്തുന്നത്. അമ്പതോളം സിനിമകളില്‍ ഞാന്‍ അഭിനയിച്ച് കഴിഞ്ഞു. കഥയും കഥാപാത്രങ്ങളും മനസ്സിലാകാത്ത ഒരു നടന് ഇത്രയും സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കുമോ. ഇതിലെ സത്യം പ്രേക്ഷകർക്ക് മനസ്സിലാകും, ഈ ധാർഷ്ട്യം എത്ര നാള് വകവെച്ചുകൊടുക്കാനാകും. ജനാധിപത്യ രാജ്യത്തല്ലേ നാമെല്ലാവരും ജീവിക്കുന്നതെന്നും ശ്രീനാഥ് ഭാസി ചോദിക്കുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications