Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലംബിം​ഗ് തൊഴിലാളിയായി നടൻ സുധീർ; 'ഇനി ആ പഴയെ വില്ലനെ തിരിച്ചുകിട്ടില്ലേ?', വീഡിയോ വൈറൽ

വില്ലൻ വേഷങ്ങളിലൂടെയാണ് മലയാളികൾക്ക് നടൻ സുധീർ സുകുമാരനെ പരിചയം. കൊച്ചിരാജാവിലെ സുധീറിന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതുമാണ്. ഡ്രാക്കൂള സിനിമയിൽ ഡ്രാക്കൂളയായും സുധിർ വേഷമിട്ടു. ഇപ്പോൾ സുധീർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

സുധീർ പങ്കുവെച്ച വീഡിയോ കണ്ട് ആരാധകർ ആദ്യം ഒന്ന് ഞെട്ടി, എന്നാൽ താരത്തിന്റെ മനസ്സിനെ അഭിനന്ദിക്കുകയാണ് ആരാധകർ‌. അടിപൊളി ​ഗെറ്റപ്പിലല്ലാതെ താരങ്ങളെ കാണാറില്ല, എന്നാൽ താൻ പ്ലംബിം​ഗ് ജോലി ചെയ്യുന്ന വീഡിയോ ആണ് സുധീർ പങ്കുവെച്ചത്.

sudheer

' സിനിമയിൽ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്..ഇപ്പോൾ ഓരോന്നായി ചെയ്തു നോക്കുന്നു.. ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ് എന്ന കുറിപ്പോടെയാണ് സുധീർ വീഡിയോ പങ്കുവെച്ചത്. താരത്തിന്റെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

'' ഞാൻ പ്ലബിം​ഗ് മേസ്തിരി പണിയും പഠിച്ചു വീട്ടിൽ ഇപ്പോഴും പണിക്കർ വരുമ്പോൾ കൂടെ ചെയ്യാറുണ്ട്. ഇപ്പോ ഞാൻ ഒരു ഇന്ത്യൻ ആർമി ജവാൻ ആണ് വന്ന വഴികൾ ഇപ്പോഴും അഭിമാനം ആണ്.

സാറിന്റെ വീഡിയോസ് കാണുമ്പോൾ അഭിമാനം, ഇത്രയും ലുക്ക് ഉള്ള പ്ലംബറെ ആദ്യയിട്ട് കാണുവാ, ആ പഴയ വില്ലനെ ഇനി ഞങ്ങൾക്ക് കാണാൻ കഴിയുമോ, ഒരു ബുദ്ധിമുട്ട് ഇല്ലാതെ ആരെയും വെറുപ്പിക്കാതെ സ്വന്തമായി പഠിച്ച ജോലി ചെയുന്നത് ഒരു സന്തോഷം തന്നെ ആണ്....

അതിനു പുറമെ ഒരു മടിയും കൂടാതെ എന്നെ പോലെ ഉള്ളവർക്കു മറുപടി തരുന്നതും , സിനിമയിൽ വില്ലൻ ഒക്കെ ആണെങ്കിലും ജീവിതത്തിൽ നല്ല ഒരു റിയൽ ഹീറോ ആണ്, സി ഐഡി മൂസ നിങ്ങളുടെ നെറ്റിയിൽ വെടിയുണ്ട തുളച്ചു കയറ്റിയപ്പോൾ ശരിക്കും കൊണ്ടത് നിങ്ങളുടെ നെറ്റിയിൽ ആണെങ്കിലും തുളച്ചു കയറിയത് എൻറെ നെഞ്ചത്താണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കാൻസറിനെ അതിജീവിച്ച വ്യക്തിയാണ് സുധീർ. 2021 ലാണ് താരത്തിന് കാൻസർ സ്ഥിരീകരിച്ചത്. ആത്മവിശ്വാസമാണ് കാൻസറിൽ നിന്ന് തന്നെ അതിജീവിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു.

ഡോക്ടർമാരുടെ നല്ല വാക്കുകൾ മരുന്നിനെക്കാൾ ​ഗുണം ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്. നല്ല വാക്ക് തരുന്ന ആത്മവിശ്വാസത്തിലാണ് അതിജീവനം. കൃത്യമായ വ്യായാമം ചെയ്തിരുന്ന, ആരോ​ഗ്യം നോക്കിയിരുന്ന തനിക്ക് കാൻസർ വന്നു. എല്ലാവരും ആരോഗ്യം ജാ​ഗ്രതയോടെ നിരീക്ഷിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+