Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലറിനേക്കാള്‍ വന്‍ വിജയമായി ഗദര്‍ 2; സണ്ണി ഡിയോളിന് ലഭിച്ച പ്രതിഫലം രജനീകാന്തിന്റെ പകുതിയില്ല!!

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വലിയ വിജയമായി മാറിയിരിക്കുകയാണ് ഗദര്‍ 2. വൈകാതെ തന്നെ ബോളിവുഡിലെ ഏറ്റവും വലിയ പണം വാരി ചിത്രമായി ഗദര്‍ 2 മാറുമെന്ന് ഉറപ്പാണ്. പത്താനും, ബാഹുബലി രണ്ടും ഗദറിന്റെ മുന്നിലുണ്ട്. അതും നേരിയ മാര്‍ജിനില്‍ മാത്രമാണ്. ചിത്രം ഇപ്പോഴും കോടികള്‍ വാരിക്കൊണ്ടിരിക്കുകയാണ്. അതേസമയം ചിത്രത്തിലെ ഇതിഹാസ കഥാപാത്രമായ താരാ സിംഗിനായി സണ്ണി ഡിയോള്‍ വാങ്ങിയ തുക എത്രയാണ്.അതിന്റെ വിവരങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

ഒരേ ദിവസം പുറത്തിറങ്ങിയ ജയിലറിനേക്കാള്‍ വലിയ വിജയമായിട്ടാണ് ഗദര്‍ 2 മാറിയിരിക്കുന്നത്. ആഗോള തലത്തില്‍ 600 കോടിയുടെ അടുത്ത് ഇരുചിത്രങ്ങളും കളക്ട് ചെയ്തിരുന്നു. അതേസമയം ജയിലര്‍ വമ്പന്‍ വിജയമായതോടെ നിര്‍മാതാവ് കലാനിധി മാരന്‍ വലിയ തുക രജനീകാന്തിന് ലാഭത്തില്‍ നിന്ന് നല്‍കാനും അത് വഴിയൊരുക്കിയിരുന്നു. എന്നാല്‍ രജനികാന്തിന് ലഭിച്ചതിനേക്കാള്‍ എത്രയോ കുറഞ്ഞ തുകയാണ് ഇത്രയും വലിയ വിജയം സമ്മാനിച്ചിട്ടും സണ്ണി ഡിയോളിന് ലഭിച്ചത്.

sunny-deol-gadar-2

ശരിക്കും വാങ്ങുന്ന ശമ്പളത്തിലും കുറവാണ് സണ്ണി പ്രതിഫലമായി വാങ്ങിയത്. നൂറ് കോടിയില്‍ അധികം പ്രതിഫലം സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്ന ബോളിവുഡിലാണ് വളരെ ചെറിയ പ്രതിഫലം സണ്ണി വാങ്ങിയിരിക്കുന്നത്. 20 കോടി രൂപയാണ് താരം ഗദര്‍ രണ്ടിനായി വാങ്ങിയിരിക്കുന്നത്. ബോളിവുഡിലെ ഏറ്റവും ചെറിയ താരത്തിന് പോലും ഇതില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നുണ്ട്.അതേസമയം സീ സ്റ്റുഡിയോസ് സണ്ണി ഡിയോളിന്റെ പ്രതിഫലം വന്‍ തോതില്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗദറിന്റെ മൂന്നാം ഭാഗം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന്‍ അനില്‍ ശര്‍മയ്ക്കും ഈ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് താല്‍പര്യമുണ്ട്. മൂന്നാം ഭാഗത്തില്‍ 60 കോടി രൂപ സണ്ണിക്ക് പ്രതിഫലമായി സി സ്റ്റുഡിയോസ് നല്‍കും. ഗദര്‍ രണ്ടാം ഭാഗത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് സണ്ണിക്കാണ് ഇവര്‍ നല്‍കുന്നത്. ഗദര്‍ ആഗോള ബോക്‌സോഫീസില്‍ നിന്ന് ഇതുവരെ 631 കോടിക്ക് മുകളില്‍ കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തനിക്ക് ലഭിച്ച പ്രതിഫലം എത്രയാണെന്നോ, പ്രതിഫലം വര്‍ധിപ്പിച്ചോ എന്നൊന്നും സണ്ണി പുറത്തുപറയാന്‍ തയ്യാറായിട്ടില്ല.

സണ്ണി ഡിയോളിന് സ്വന്തമായി നിര്‍മാണ കമ്പനിയുണ്ട്. ധര്‍മേന്ദ്ര 1983ല്‍ സ്ഥാപിച്ച വിജയതാ ഫിലിംസാണ് ആ ബാനര്‍. 199ല്‍ ദില്ലഗി എന്ന ചിത്രം സണ്ണി സംവിധാനം ചെയ്തിരുന്നു. ഇത് സ്വന്തം ബാനറിലാണ് നിര്‍മിച്ചത്. ബേതാബ്, അപ്‌നെ, ഗായല്‍, ബര്‍സാത് പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ഈ ബാനര്‍ നിര്‍മിച്ചിട്ടുണ്ട്.

അതുപോലെ ഡബ്ബിംഗ് സ്റ്റുഡിയോയും, പ്രിവ്യൂ തിയേറ്ററും സണ്ണി ഡിയോളിന് സ്വന്തമായിട്ടുണ്ട്.റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും സണ്ണിക്കുണ്ട്. ഹീമാന്‍, ഗരം ധരം ധാബ എന്നിങ്ങനെ രണ്ട് അതി പ്രശസ്ത റെസ്റ്റോറന്റുകളും സണ്ണിക്കുണ്ട്. ഇവ രണ്ടും ഹരിയാനയിലാണ്. സണ്ണിയുടെ സഹോദരന്‍ ബോബിക്കും അന്ധേരിയില്‍ പ്രശസ്തമായ റെസ്റ്റോറന്റ് സ്വന്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+