'ഞാൻ അഭിനയിക്കാത്തത് പോലും ബെഡ്റൂം സീനിൽ ഉണ്ടായിരുന്നു, അന്ന് ഭാര്യ കരഞ്ഞു':ആ സംഭവത്തെക്കുറിച്ച് ടി ജി രവി
വില്ലനായും സഹനടനായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് ടി ജി രവി. എത്രയോ കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരിക്കുന്നു. ഇപ്പോൾ താൻ അഭിനയിക്കാത്ത സീനുകൾ ഒരു സിനിമയിൽ ഉൾപ്പെടുത്തിയതിന് ഒരു ഡയറക്ടറെ തല്ലിയ സംഭവം പറയുകയാണ് അദ്ദേഹം. റിപ്പോർട്ടർ ടിവി യോടാണ് ടി ജി രവി ഇക്കാര്യം വെളുപ്പെടുത്തിയത്. ഒരിക്കൽ മാത്രം താൻ അഭിനയിച്ച സിനിമ കണ്ട് ഭാര്യ കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. താനും തന്റെ ഭാര്യയും കൂടി സിനിമ കാണാൻ പോയപ്പോഴാണ് ആ സീൻ കണ്ടതെന്നും രവി പറഞ്ഞു.
' ഒരിക്കൽ ഞാനും എന്റെ ഭാര്യയും കൂടി സിനിമ കാണാൻ പോയി. അവിടെ ചെന്ന് കണ്ടോണ്ടിരുന്നപ്പോഴാണ് ഞാൻ അതിൽ ഒരു ബെഡ് റൂം സീൻ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയിക്കുമ്പോൾ ഇടയ്ക്ക് വെച്ച് കട്ട് ചെയ്ത് വേറെ സീനിലേക്ക് പോവുകയാണ്. ഡീറ്റേയൽഡ് ആയി ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ചെന്നുനോക്കിയപ്പോഴാണ് വളരെ ഡീറ്റേയ്ൽഡ് ആയി കാണിച്ചിരിക്കുന്നത്.

ഞാൻ അഭിനയിക്കാത്തത് പോലും അതിൽ ഉണ്ടായിരുന്നു. അന്ന് എന്റെ ഭാര്യ കരഞ്ഞു, എനിക്ക സങ്കടമായി. വേറെ നിവൃത്തിയില്ലാതെ അന്ന് തിയറ്ററിൽ നിന്ന് ഇറങ്ങിവന്നു. എന്റെ ഭാര്യ സിനിമയിമായി ബന്ധപ്പെട്ട് ഞാൻ അഭിനയിച്ചതിൽ കരഞ്ഞ് കണ്ടത് അന്ന് ആദ്യമായിട്ടാണ്. അതിന് മുമ്പും ഉണ്ടായിട്ടില്ല, അതിന് ശേഷവും ഉണ്ടായിട്ടില്ല, വല്ലാത്ത വിഷമമായി.
അതിൽ അഭിനയിച്ചത് ഞാനല്ല എന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു, എന്നാലും ആളുകൾക്ക് മുന്നിൽ ഇങ്ങനൊരു സീൻ കാണുമ്പോൾ ഉള്ള പ്രയാസമായിരുന്നു അവൾക്ക്. അതിന്റെ മനസ്സിൽ വേദനയായി കിടപ്പുണ്ട്. വൈരാഗ്യമായി കിടപ്പുണ്ട്. അങ്ങനെ മദിരാശിയിൽ വെച്ച് ഇതിന്റെ ഡയരക്ടറെ കണ്ടു. ഒരു പടമേ അയാൾ ചെയ്തിട്ടുള്ളൂ. പ്രസാദ് സ്റ്റുഡിയോയിൽ വെച്ചാണ് കണ്ടത്. ഞാൻ അതിന്റെ അടുത്തായിരുന്നു താമസിച്ചത്.
അവിടെ വെച്ച് കണ്ടപ്പോൾ പടം എങ്ങനെ ഓടിയെന്നൊക്കെ ചോദിച്ച് നടന്നപ്പോൾ ഒരു കോർണറിൽ എത്തിയപ്പോൾ ഒറ്റപ്പെട്ട അങ്ങ് വെച്ച് കൊടുത്തു. ആരും അറിയേണ്ട അറിഞ്ഞാൽ എനിക്കല്ല ദോഷം തനിക്കാണ് ദോഷം എന്ത് ചെയ്തിട്ടാണ് തല്ലിയതെന്ന് മലസ്സിലായില്ലേ എന്ന് ചോദിച്ചു. കാരണം ഈ ബെഡിൽ വിരിച്ചിരുന്ന ബെഡ്ഷീറ്റ് എടുത്തുകൊണ്ട് പോയി മദിരാശിയിൽ വെച്ചാണ് ബാക്കി ഷൂട്ട് ചെയ്തത്.












Click it and Unblock the Notifications