Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ലതെങ്കില്‍ ആ സംഘടനയില്‍ ഞാനുമുണ്ടാകും; പുതിയ സംഘടനയെ സ്വാഗതം ചെയ്ത് ടൊവിനോ

കൊച്ചി: മലയാള സിനിമയില്‍ രൂപം കൊള്ളുന്ന പുതിയ സംഘടനയെ സ്വാഗതം ചെയ്ത് നടന്‍ ടൊവിനോ തോമസ്. അതേസമയം സംഘടനയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമല്ല എന്നും താരം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ടൊവിനോ തോമസിന്റെ പ്രതികരണം. പുരോഗമനപരമായി നടക്കുന്ന ഏത് കാര്യവും നല്ലതാണ് എന്നും അതിനെ സ്വാഗതം ചെയ്യുമെന്നും ടൊവിനോ തോമസ് പറഞ്ഞു.

'ഞാന്‍ ആ ചര്‍ച്ചയുടെ ഭാഗമല്ല. സിനിമയുടെ പ്രൊമോഷനും സൈമ അവാര്‍ഡും ഓണമാമാങ്കം എന്ന പരിപാടിയുമായും എല്ലാം തിരക്കിലായിരുന്നു. അത് കഴിഞ്ഞ് തിരിച്ചെത്തിയതേ ഉള്ളൂ. പ്രോഗ്രസീവായ എന്താണെങ്കിലും അത് നല്ല കാര്യമല്ലേ. അതിന്റെ വരും വരായ്മകളെ കുറിച്ച് ആലോചിച്ചും ചിന്തിച്ചും വരട്ടെ. ഇതൊരു എവലൊഷൂന്റെ ഭാഗമല്ലേ, പ്രോഗ്രഷനും ഉണ്ടാകണമല്ലോ,' ടൊവിനോ പറഞ്ഞു.

Tovino Thomas

അമ്മയുടെ ഭാഗമായിരുന്ന എന്നല്ല, ഞാനിപ്പോഴും അമ്മയുടെ ഭാഗമാണ്. മറ്റേത് സംഘടനയാണെങ്കിലും അതാണ് ബെറ്റര്‍ എന്നുണ്ടെങ്കില്‍ അതിന്റെ ഭാഗമാകണം എന്നും അതാണ് നല്ലത് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് പ്രോഗ്രസ്സീവ് ഫിലിം മേക്കര്‍സ് അസോസിയേഷന്‍ എന്ന പേരില്‍ പുതുതായി സംഘടന രൂപീകരിക്കാന്‍ പോകുന്നതായി ചര്‍ച്ചകള്‍ പുറത്തുവന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളും മലയാള സിനിമയെ പിടിച്ചുകുലുക്കിയിരുന്നു. ഇതിന്റെ ബാക്കിപത്രമായിരുന്നു പ്രോഗ്രസ്സീവ് ഫിലിം മേക്കര്‍സ് അസോസിയേഷന്‍ എന്ന പേരിലുള്ള സംഘടനയുടെ രൂപീകരണവും. സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അഞ്ജലി മേനോന്‍, രാജീവ് രവി, നടി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകനായ ബിനീഷ് ചന്ദ്ര എന്നിവരാണ് പുതിയ സംഘടനയ്ക്ക് പിന്നില്‍.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ സംഘടനയെന്ന ആശയത്തിലേക്ക് കടക്കുന്നതെന്നും ഇതിലൂടെ പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കാനാണ് ശ്രമിക്കുന്നത് എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളെ വേരൂന്നി പ്രവര്‍ത്തിക്കും എന്നും സംഘടനയ്ക്ക് പിന്നിലെ താരങ്ങള്‍ പറഞ്ഞിരുന്നു.

മലയാള ചലച്ചിത്ര വ്യവസായത്തെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിത് എന്നാണ് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ നേരത്തെ തന്നെ റിമ അമ്മ സംഘടനയില്‍ നിന്ന് രാജി വെച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്നും ആഷിക് അബു രാജിവെച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ വെളിപ്പെടുത്തലുകള്‍ അമ്മയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിരുന്നു. ജനറല്‍ സെക്രട്ടറിയായ സിദ്ദീഖിനെതിരെ വരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ നിരുത്തരവാദപരമായ സമീപനത്തെ കുറിച്ച് പരാമര്‍ശവും ഉണ്ടായിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍ അമ്മ പ്രസിഡന്റെ സ്ഥാനം മോഹന്‍ലാല്‍ രാജിവെക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ സംഘടന പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സിദ്ദീഖിനെ കൂടാതെ നിവിന്‍ പോളി, മുകേഷ്, ജയസൂര്യ, ബാബുരാജ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, സംവിധായകരായ രഞ്ജിത്ത്, വികെ പ്രകാശ് എന്നിവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമയിലെ ലൈംഗികാതിക്രമ പരാതികള്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+