'പിഷാരടി പറഞ്ഞത് തന്നെയാണ് ന്യായം, ആരും അദ്ദേഹത്തോട് അങ്ങനെ ചെയ്യില്ല'; വിവാദത്തില്‍ ടൊവിനോ
താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ രമേഷ് പിഷാരടിയെ പിന്തുണച്ച് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ടൊവിനോ തോമസ്. രമേഷ് പിഷാരടിയുടെ ആവശ്യം ന്യായമാണ് എന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ ഉണ്ടാകും എന്നും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 30 നായിരുന്നു അമ്മ തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാലും ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടി, വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ജനറല്‍ സെക്രട്ടറിയായി സിദ്ദീഖ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന് ചേര്‍ത്തല, ജോയന്റ് സെക്രട്ടറിയായി ബാബുരാജും തിരഞ്ഞെടുക്കപ്പെട്ടു.

ഇതിന് പുറമെ 11 അംഗ എക്സിക്യൂട്ടീവ് കൂടി ചേരുന്നതാണ് സംഘടനയുടെ ഭരണ സമിതി. ഈ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രമേഷ് പിഷാരടി, റോണി വര്‍ഗീസ് എന്നിവര്‍ പരാജയപ്പെട്ടു എന്നതായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ താന്‍ പരാജയപ്പെട്ടതല്ല എന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് വനിതകള്‍ക്ക് നല്‍കണം എന്നുള്ളതിനാല്‍ മാറി കൊടുക്കുകയായിരുന്നു എന്നുമാണ് പിഷാരടി പിന്നീട് വ്യക്തമാക്കിയത്.
കൂടുതല്‍ വോട്ട് നേടി ജയിച്ചിട്ടും പരാജയപ്പെട്ടു എന്ന വാര്‍ത്ത വന്നതില്‍ രമേഷ് പിഷാരടി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി മോഹന്‍ലാലിനും സിദ്ദീഖിനും രമേഷ് പിഷാരടി കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഇക്കാര്യം അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ പരിഗണിക്കാമെന്ന് സംഘടനയും ഉറപ്പ് നല്കി. ഇതിലാണ് ടൊവിനോ തോമസിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ടൊവിനോ തോമസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
ഞാനൊക്കെ സിനിമയില്‍ വരുന്നതിന് എത്രയോ മുന്‍പുള്ള സംഘടനയാണ് അമ്മ. അവിടെ നമുക്ക് ഒരുപാട് പേരെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വരാന്‍ പറ്റുന്നു എന്നുള്ളത് വലിയ ഉത്തരവാദിത്തമാണ്. വിവാദങ്ങളില്‍ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ന്യായമായിട്ടുള്ള കാര്യമാണ്. ആരും മനപൂര്‍വം ചെയ്തിട്ടുള്ള കാര്യമല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ തീര്‍ച്ചയായും ഉണ്ടാകും.
ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് നമ്മള് അതിനെ കുറിച്ച് ബോധവാന്മാരായത്. അടുത്ത തവണ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ശ്രദ്ധിക്കും. ആരും മനപൂര്‍വം വേദനിപ്പിക്കാന്‍ ചെയ്തതല്ല. അമ്മ സംഘടനയുടെ വളരെ ആക്ടീവായിട്ടുള്ള അംഗമാണ് പിഷാരടി. അമ്മ ഷോ നടക്കുന്ന സമയത്ത് ത്രൂ ഔട്ട് കാര്യങ്ങള്‍ നോക്കി നടത്തുന്ന ആളാണ്. ഒരിക്കലും പിഷാരടിയോട് അങ്ങനെ ഒരുകാര്യം ചെയ്യില്ല.
ഇത് സാഹചര്യവശാല്‍ സംഭവിച്ചത് പോയതാണ്. തീര്‍ച്ചയായും തെറ്റായിപ്പോയി, അത് തിരുത്തുകയും ചെയ്യും. ഒരു പരാതിയായിട്ട് പോലുമല്ല അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. വരുംകാലങ്ങളില്‍ ശ്രദ്ധിക്കാനാണ് പറഞ്ഞിട്ടുള്ളത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി കൊണ്ട് പറഞ്ഞതാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications