'ഓട കഴുകാനൊക്കെ അച്ഛന്‍ പോകും, അതാരും പറഞ്ഞിട്ടല്ല..'; കൃഷ്ണ കുമാറിനെ കുറിച്ച് മക്കള്‍
നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആളുകള്‍ക്ക് താല്‍പര്യവുമാണ്. അടുത്തിടെയാണ് കൃഷ്ണ കുമാര്‍ - സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞത്.
വലിയ ആഘോഷപൂര്‍വമൊന്നുമായിരുന്നില്ല വിവാഹ ചടങ്ങുകള്‍ എങ്കിലും എല്ലാവരുടേയും കോസ്റ്റിയൂമും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു ഫണ്‍ ഗെയിമിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് കൃഷ്ണ കുമാര്‍. തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് കൃഷ്ണ കുമാര്‍ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഹൂ നോസ് മി ബെറ്റര്‍ എന്ന ഫണ്‍ ഗെയിമുമാണ് കൃഷ്ണ കുമാര്‍ എത്തിയത്.

മക്കളില്‍ ആര്‍ക്കാണ് തന്നെ കുറിച്ച് നന്നായി അറിയാവുന്നത് എന്നതാണ് ഈ റൗണ്ടിലൂടെ കൃഷ്ണ കുമാര്‍ പരിശോധിച്ചത്. തന്നെ കുറിച്ചുള്ള ചോദ്യങ്ങളില്‍ ആരാണ് ആദ്യം ശരിയായ ഉത്തരം പറയുന്നത് അവര്‍ക്ക് ഓരോ പോയന്റ് വീതം നല്‍കും എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ തന്നെ പറയുന്നത്. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചുമെല്ലാം വീഡിയോയില്‍ താരം ചോദിക്കുന്നുണ്ട്.
തന്റെ ഏറ്റവും അടുത്ത സുഹൃത്ത്, കുടുംബാംഗങ്ങളില്‍ മമ്മൂട്ടിയൊടൊപ്പം അഭിനയിച്ചവര്‍ ആരൊക്കെ, ജനിച്ച സ്ഥലം, പഠിച്ച സ്‌കൂള്‍, ആദ്യമായി അഭിനയിച്ച കഥാപാത്രം, ഏറെ ഇഷ്ടമുള്ള കഥാപാത്രം, ഇഷ്ട ഭക്ഷണം, നിറം, ചെരിപ്പിന്റെ സൈസ്, അച്ഛനമ്മമാരുടെ പേര്, വിവാഹ തിയതി, ജനന തിയതി, തന്റെ സ്വഭാവത്തിന് സാമ്യമായ സ്വഭാവമുള്ള മകള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് വീഡിയോയില്‍ ചോദിക്കുന്നത്.
ഇതില്‍ മിക്ക ചോദ്യങ്ങള്‍ക്കും മൂത്ത മകളായ അഹാനയാണ് ശരിയായ ഉത്തരം പറഞ്ഞത്. വീഡിയോയുടെ അവസാനം തന്റെ സ്വഭാവത്തിലെ ഗുണങ്ങളേയും ദോഷങ്ങളേയും കുറിച്ച് പറയാന്‍ കൃഷ്ണ കുമാര്‍ മക്കളോട് പറയുന്നുണ്ട്. ഇതില്‍ ആദ്യം മറുപടി പറഞ്ഞ ഇളയ മകള്‍ ഹന്‍സിക അച്ഛന്‍ വിലപ്പെട്ട ഉപദേശങ്ങള്‍ തരാറുണ്ട് എന്നാണ് പോസിറ്റീവായി പറയുന്നത്. പെട്ടെന്ന് ദേഷ്യം വരും എന്നതാണ് ഹന്‍സിക അച്ഛനില്‍ കണ്ട നെഗറ്റീവ്.
ദിയയും അച്ഛന്റെ നെഗറ്റീവായി ദേഷ്യമാണ് പറയുന്നത്. എന്നാല്‍ ആളുകളെ സഹായിക്കുന്നതും ആരും പറയാതെ തന്നെ അതെല്ലാം ചെയ്യുന്നതുമാണ് അച്ഛന്റെ പോസിറ്റീവെന്നും ദിയ പറയുന്നു. ഓട കഴുകാന്‍ വരെ അച്ഛന്‍ പോകാറുണ്ട് എന്നും അതൊന്നും ആരും പറഞ്ഞിട്ടില്ല എന്നും ദിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളോട് മിഠായി കഴിക്കരുത് പറയുന്നത് അച്ഛന്‍ സ്വയം ഒരുപാട് മധുരം കഴിക്കും എന്നതാണ് ഇഷാനി കണ്ടെത്തിയ നെഗറ്റീവ്.
ഏത് കാര്യത്തിലും വിഷമിച്ചിരിക്കാറില്ല എന്നതാണ് പോസിറ്റീവ്. അതേസമയം ദേഷ്യം തന്നെയാണ് അച്ഛന്റെ നെഗറ്റീവായി അഹാനയും പറയുന്നത്.












Click it and Unblock the Notifications