മലയാളി നായികമാരോട് ക്രഷ് തോന്നിയിട്ടുണ്ടോ, കൂർക്കം വലിക്കാറുണ്ടോ? തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ ജയ് ഗണേഷ് എന്ന സിനിമ വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ജയ് ഗണേഷിന് മുൻപ് എത്തിയ മാളിക്കപ്പുറം വൻ വിജയം ആണ് സ്വന്തമാക്കിയത്. അഭിമുഖങ്ങളിൽ ഉണ്ണിയോട് എറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് എന്താണ് വിവാഹം കഴിക്കാത്ത്, ഗേൾഫ്രണ്ട് ഉണ്ടോ എന്നൊക്കെ. അതേ സമയം തന്നെ ഉണ്ണി പ്രണയത്തിലാണ് എന്ന തരത്തിൽ ഗോസിപ്പുകളും ഇടയ്ക്കിടെ വരാറുണ്ട്.
ഉണ്ണിയും അനുശ്രീയും തമ്മിൽ കല്യാണം കഴിക്കാൻ കാത്തിരിക്കുകയാണ് എന്ന തരത്തിൽ ഇവരുടെ ഫോട്ടോ പങ്കുവെച്ച പേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് അടുത്തിടെ ഉണ്ണി പ്രതികരിച്ചിരുന്നു. ഈ ടൈപ്പ് ന്യൂസ് നിർത്താൻ എത്ര പണം നൽകണം എന്നായിരുന്ന അദ്ദേഹം ചോദിച്ചത് . എന്തായാലും ഇപ്പോൾ ഭാവി വധുവിനെക്കുറിച്ചുള്ള സങ്കല്പങ്ങളെക്കുറിച്ച് പറയുകയാണ് ഉണ്ണി.

മലയാള സിനിമയിലെ നായികമാരോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉണ്ണി മറുപടി പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ഉണ്ണിയുടെ പ്രതികരണം. ഒരാളുടെ അടുത്തും തനിക്ക് ക്രഷ് തോന്നിയിട്ടില്ലെന്നും ഇതിന് മുൻപും ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറയുന്നു. നല്ല ഭംഗിയുള്ള കുട്ടികളാണെന്നും എന്നാൽ തനിക്ക് ക്രഷ് തോന്നിയിട്ടില്ലെന്നും ഉണ്ണി പറയുന്നു.
തന്നെ പോലെ ഒരു കുട്ടിയുണ്ടെങ്കിൽ താൻ സെറ്റ് ആണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇഷ്ടങ്ങൾ ഒരുപോലെയാണെങ്കിൽ നല്ലതാണെന്നും ഉണ്ണി പറയുന്നു. ഫിറ്റ്‌നസ് ഓറിയന്റഡ് ആണെങ്കിൽ തന്റെ ഫുഡും സെറ്റായെന്ന് ഉണ്ണി പറയുന്നു. ബോയ് ഫ്രണ്ടും ഗേൾഫ്രണ്ടും പുറത്തുപോകുമ്പോൾ അൺഹൈൽത്തി ഈറ്റിങ് അല്ലേ, നമ്മൾ ചിലപ്പോൾ അങ്ങനെ കഴിക്കുന്നുണ്ടാവില്ല. ഫിറ്റായ ആൾക്കാണരാണെങ്കിൽ എളുപ്പത്തിൽ ബൈക്കിൽ പോകാം, ഉണ്ണി പറയുന്നു..
അതേ സമയം കൂർക്കം വലിയെക്കുറിച്ചും ഉണ്ണി പറയുന്നുണ്ട്. കൂർക്കം വലിക്കാറില്ലെന്നാണ് ഉണ്ണി പറയുന്നത്. തനിക്ക് വണ്ണം കൂടിയപ്പോൾ കൂർക്കം വലിക്കുന്നത് എന്നറിയാൻ വേണ്ടി ഫാനൊക്കെ ഓഫാക്കി വെച്ച് ഫോൺ ഓണാക്കി വെച്ചെന്നും രണ്ട് മണിക്കൂർ നേരം അത് കേട്ടുകൊണ്ടിരുന്നുവെന്നും കൂർക്കം വലിക്കുന്നില്ലെന്ന് മനസ്സിലായെന്നും ഉണ്ണി പറയുന്നു. ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് ഉണ്ണി. ഉണ്ണിയുടെ സോഷ്യൽ മീഡിയ പേജുകൾ നോക്കിയാൽ അത് വ്യക്തമാകും.












Click it and Unblock the Notifications