Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിൽ നിന്നും ഓഫർ വന്നിട്ടും എന്ത് കൊണ്ട് നിരസ്സിച്ചു? കാരണം തുറന്നുപറഞ്ഞ് ഉണ്ണി

യുവ നടന്മാരിൽ ശ്രദ്ധേയനായ നടനാണ് ഉണ്ണി മുകുന്ദൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുള്ള ഉണ്ണി മുകുന്ദന് ധാരാളം ആരാധകരുമുണ്ട്. വളരെ കുറഞ്ഞ നേരം കാെണ്ടാണഅ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ണി കണ്ടെത്തിയത്. ഇപ്പോൾ വിജയകരമായ യാത്രയിലാണ് ഉണ്ണി.

ജയ് ​ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ഇപ്പോൾ എന്ത് കൊണ്ടാണ് താൻ ബോളിവുഡ് അവസരം നിരസ്സിച്ചത് എന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞത്.

unni

സെക്സ് കോമഡികളിൽ നായകൻ ആവാൻ തനിക്ക് ബോളിവുഡിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. എന്നാൽ താൻ അത്തരം സിനിമകളുടെ ഭാ​ഗം ആകാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. ആർമി പ്രമേയം ആകുന്ന ഒരു സിനിമയിൽ താൻ നായകനാകുന്നുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിശദമായ അപ്ഡേറ്റ് വൈകാതെ പുറത്തുവിടുമെന്നും ഉണ്ണി വ്യക്തമാക്കി.

ഉണ്ണി മുകുന്ദൻ നായകൻ ആകുന്ന ജയ് ​ഗണേഷ് സംവിധാനം ചെയ്യുന്നത് ര‍ഞ്ജിത്ത് ശറങ്കറാണ്. മഹിമ നമ്പ്യാറാണ് നായിക. അടുത്ത മാസം 11 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ഛായ​ഗ്രാഹണം ചന്ദ്രു ശെൽവരാണ് ആണ്. ഉണ്ണി മുകുന്ദന്റെ ജയ് ​ഗണേഷിന്റെ സം​ഗീതം ശങ്കർ ശർമ ആണ് നിർവഹിക്കുന്നത്. ബി കെ ഹരി നാരായണനും മഞ്ജിത്തും വാണി മോഹനുമാണ് ​ഗാനം എഴുതിയത്.

അത് പോലെ ​ഗന്ധർവ്വ ജൂനിയർ എന്ന ചിത്രത്തിലും ഉണ്ണി നായകനാകുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളും വിജയമാകുെമന്ന പ്രതീക്ഷയിലാണ് ആരാധകർ. ​ഗന്ധർവ്വ ജൂനിയർ ഫാന്റസി കോമഡിയിൽ പെടുന്ന ചിത്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം. വേൾഡ് ഓഫ് ​ഗന്ധർവാസ് എന്ന വീഡിയോ ​ഗന്ധർവ ജൂനിയറിന്റെ പ്രമോഷന്റെ ഭാ​ഗമായി പുറത്ത് വിട്ടിരുന്നു.

ചിത്രത്തിൽ ഉണ്ണി ​ഗന്ധർവൻ ആയാണ് എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം വിഷ്ണു അരവിന്ദും തിരക്കഥ പ്രവീൺ പ്രഭറാം സുജിൻ എന്നിവർ ചേർന്നാണ്. രണ്ട് ചിത്രങ്ങളും വലിയ വിജയം ആകുമെന്നാണ് ഉണ്ണിയുടെ ആരാധകർ പറയുന്നത്. അടുത്തിടെ ഇറങ്ങിയ ഉണ്ണിയുടെ ചിത്രങ്ങൾ വിജയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+