'ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞു'.. ഒരമ്മയുടെ അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
കേരളത്തിൽ വലിയ തരംഗം ഉണ്ടാക്കിയ സിനിമയായിരുന്നു ഉണ്ണിമുകുന്ദൻ നായകൻ ആയി എത്തിയ മാളികപ്പുറം. 100 കോടി നേടിയെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ അവകാശപ്പെട്ടത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് ഉമ രാജീവ് എന്ന് അമ്മ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി.
ഉമ രാജീവ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ പ്രഭാതം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെ ആണ്. എൻറെ മകൾക്ക് ഓട്ടം എന്ന അവസ്ഥയുണ്ട്. ഇപ്പോൾ അവൾ അതിൽ നിന്നും ഏകദേശം പുറത്തു വന്നിരിക്കുന്നു. അവൾ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. ഇന്ന് രാവിലെ ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞു. അപ്പോൾ അവൾ വരച്ച ചിത്രമാണ് താഴെ ഉള്ളത്. അവളുടെ മനസിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും.

എൻറെ അനഘ ആദ്യമായി തിയറ്ററിൽ വന്നിരുന്ന കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കിൽ ഷെയർ ചെയ്യാമോ. ഉണ്ണി മുകുന്ദൻ ഇത് കാണാൻ ഇടയായാൽ എൻറെ കുഞ്ഞിന് കിട്ടുന്ന വലിയ സമ്മാനമാകും എന്നാണ് ഉമ കുറിച്ചത്.
ഈ പോസ്റ്റിൻറെ സ്ക്രീൻ ഷോട്ടാണ് ഉണ്ണി പങ്കുവെച്ചത്, ഉണ്ണി ചെയ്തത് വളരെ നല്ലൊരു കാര്യമാണെന്നാണ് കമന്റുകൾ. മാളിക്കപ്പുറമാണ് ഉണ്ണിയുടെതായി ഒടുവിൽ പ്രദർശനത്തിനെത്തിയ സിനിമ. ഈ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ.
ദേവനന്ദ, ശ്രീപത്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, അഭിലാഷ് പിള്ള, മനോജ് കെ ജയൻ, രഞ്‍ജി പണിക്കർ, ആൽഫി, മനോഹരി ജോയ്, ടി ജെ രവി, ശ്രീിജിത്ത് രവി, സമ്പത്ത് റാം, അജയ് വാസുദേവ്, തുഷാര പിള്ള, കലാഭവൻ ജിന്റോ എന്നിവരും ചിത്രത്തിൽ വേഷമിട്ടു.
'ഗന്ധർവ്വ ജൂനിയറാ'ണ് ഇനി ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രം . വിഷ്‍ണു അരവിന്ദാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ നിമിഷങ്ങൾ ആണ് ചിത്രം പറയുന്നത്.. പ്രവീൺ പ്രഭാറാമും സുജിൻ സുജാതനുമാണ് തിരക്കഥ . ചിത്രത്തിന്റെ നിർമാണം ലിറ്റിൽ ബിഗ് ഫിലിംസും എം ഇൻഫോടെയ്ൻമെൻറും ആണ്. ഫാൻശിയും ഹാസ്യവും നിറഞ്ഞ സിനിമയായിരിക്കും എന്നാണ് സൂചന.












Click it and Unblock the Notifications