'ഷോയുടെ തലേദിവസമാണ് കോടികൾ ഇറക്കിയ ഷോ സ്റ്റോപ്പ് ചെയ്യാൻ പറയുന്നത്'; വലിയ നഷ്ടത്തെക്കുറിച്ച് വിജയ് ബാബു
നടൻ എന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും വിജയത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് വിജയ് ബാബു. ഇതിനോടകം തന്നെ നിരവധി നല്ല സിനിമകളുടെ ഭാഗമാവുകയും നല്ല സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ താൻ കടന്നുവന്ന വഴികളും പ്രതിസന്ധികളും ഒക്കെ തുറന്നുപറയുകയാണ് വിജയ് ബാബു.
24 ന്യൂസിനോടാണ് അദ്ദേഹം മനസ്സ് തുറന്നത്. ഇരുപത്തിയാറാം വയസ്സിൽ തനിക്ക് എല്ലാം നഷ്ടപ്പെട്ട് റോഡിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉയർച്ച താഴ്ച്ചകൾ ഒരുപാട് കണ്ടിട്ടുള്ള ആളാണ് ഞാൻ. എന്റെ ഏറ്റവും ചെറിയ പ്രായത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.

ഒരു ഇരുപത്തിയാറ് അല്ലെങ്കിൽ ഇരുപത്തിയേഴോ വയസ്സ് പ്രായമുള്ളപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ട് റോഡിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ട്, ദുബായിൽ വെച്ച്. അവിടെ നിന്ന് തിരിച്ച് കയറുമോ എന്ന് പോലും സംശയിച്ച് നിന്നിടത്ത് നിന്നും തിരികെ കയറി വന്നിട്ടുണ്ട് ഞാൻ, വിജയ് ബാബു പറയുന്നു.
സെൽഫ് കോൺഫിഡൻസാണ് ജീവിതത്തിൽ പതറി പോകുന്ന സാഹചര്യങ്ങളിൽ പിടിച്ച് നിർത്തിയതെന്നും ഏറ്റവും വലിയ നഷ്ടം ജീവിതത്തിൽ സംഭവിച്ചത് തന്റെ ചെറിയ പ്രായത്തിലാണെന്നും വിജയ് ബാബു പറഞ്ഞു. താൻ അന്ന് ദുബായിൽ തന്റെ മേജർ ഷോസ് സ്വന്തം പൈസയിൽ പ്ലാൻ ചെയ്യുകയായിരുന്നുവെന്നും ഷോയുടെ തലേദിവസം ആണ് കോടികൾ ഇറക്കിയ ഷോ സ്റ്റോപ്പ് ചെയ്യാൻ പറയുന്നതെന്നും വിജയ് ബാബു പറഞ്ഞു.
ഇരുപത്തിയേഴാം വയസ്സിൽ എല്ലാം തകർന്നപ്പോൾ നമ്മൾ ആലോചിക്കുന്നത് ഇനി എന്ത് എന്നാണ്. ഞാൻ രണ്ട് രണ്ടര വർഷമെടുത്തു അന്നുണ്ടായ നഷ്ടത്തിൽ നിന്ന് എല്ലാം തിരികെ പിടിക്കാൻ. വീണ്ടും പോസിറ്റീവായി തിരികെ വന്നു. പല ജോലികൾ ചെയ്തിട്ടുണ്ട് വിട്ടുണ്ട്. ദുബായിൽ നിന്ന് നാട്ടിൽ വന്നത് സീറോയിലാണ്. ജീവിതത്തിൽ തുടങ്ങിയത് എല്ലാം സീറോയിൽ നിന്നാണ്, വിജയ് ബാബു പറഞ്ഞു.
തനിക്ക് ആകെ അറിയുന്നത് എന്റർടെയിൻമെന്റ് ബിസിനസ്സ് ആണെന്നും താൻ എം ബി എ കഴിഞ്ഞ് നേരെ ജോയിൻ ചെയ്തത് സ്റ്റാർ ടിവിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. അവിടെ നിന്നും പല പല ചാനലുകൾ, വ്യത്യസ്ത ഭാഷകളിൽ ഒക്കെയും വർക്ക് ചെയ്തിട്ടുണ്ടെന്നും പല രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണെന്നും വിജയ് ബാബു പറയുന്നു. നമുക്ക് അറിയാമല്ലോ ഈ ഫീൽഡ് എങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications