Get Updates
Get notified of breaking news, exclusive insights, and must-see stories!

രശ്മികയുമായുള്ള വിവാഹം ഫെബ്രുവരിയില്‍? ഒടുവില്‍ പ്രതികരണവുമായി വിജയ് ദേവരകൊണ്ട

ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ രണ്ട് യുവതാരങ്ങളാണ് നടന്‍ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. 2018 ല്‍ പുറത്തിറങ്ങിയ ഗീതാഗോവിന്ദം, 2019 ല്‍ പുറത്തിറങ്ങിയ ഡിയര്‍ കോമ്രേഡ് എന്നീ രണ്ട് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഗീതാഗോവിന്ദം മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയപ്പോള്‍ ഡിയര്‍ കോമ്രേഡിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

എന്നാല്‍ ഇരുവരുടേയും കെമിസ്ട്രി ആരാധകര്‍ക്ക് മികച്ച രീതിയില്‍ പ്രതിഫലിക്കുകയും ചെയ്തു. ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും വിജയിയും രശ്മികയും ഒന്നിക്കുന്നത് ആരാധകര്‍ക്ക് ആവേശമായി. ഇതിനോടൊപ്പം തന്നെ ഇരുവരേയും സംബന്ധിച്ചുള്ള കിംവദന്തികളും പരക്കാന്‍ തുടങ്ങി. ഇരുവരും പ്രണയത്തിലാണ് എന്നതായിരുന്നു ഇത്. എന്നാല്‍ വിജയ് ദേവരകൊണ്ടയോ രശ്മികയോ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ നല്‍കിയിരുന്നില്ല.

Rashmika Mandanna

ഇരുവരും ഫെബ്രുവരിയില്‍ വിവാഹിതരാകുമെന്ന അഭ്യൂഹങ്ങളും അതിനിടെ പരന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഇതാദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ലൈഫ്സ്‌റ്റൈല്‍ ഏഷ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് രശ്മിക മന്ദാനയുമായുള്ള വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് വിജയ് ദേവരകൊണ്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉടന്‍ തന്നെ വിവാഹമുണ്ടാകുമോ അതോ രശ്മികയുമായി വിവാഹനിശ്ചയം നടത്തുകയാണോ എന്നായിരുന്നു വിജയ് ദേവരകൊണ്ടയോടുള്ള ചോദ്യം. ഇതിന് ' ഫെബ്രുവരിയില്‍ ഞാന്‍ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ എന്നെ വിവാഹം കഴിക്കാന്‍ പത്രക്കാര്‍ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാ വര്‍ഷവും ഇത് ഞാന്‍ കേള്‍ക്കാറുണ്ട്,' വിജയ് ദേവരകൊണ്ട പറഞ്ഞു.

പത്രക്കാര്‍ തന്നെ പിടിക്കാനും വിവാഹം കഴിപ്പിക്കാനും കാത്തിരിക്കുകയാണ് എന്നും അദ്ദേഹം തമാശയായി പറഞ്ഞു. അതേസമയം പുരി ജഗന്നാഥ്, ലൈഗര്‍ എന്നീ ചിത്രങ്ങളുടെ ബോക്‌സോഫീസ് പരാജയത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നും തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തിട്ടുണ്ട് എന്നുമായിരുന്നു വിജയിയുടെ മറുപടി.

അതേസമയം സമാന്ത റൂത്ത് പ്രഭുവിനൊപ്പം കുഷിയില്‍ ആണ് വിജയ് ദേവരകൊണ്ട അവസാനമായി അഭിനയിച്ചത്. ഗീത ഗോവിന്ദം സംവിധായകന്‍ പരശുറാം പെറ്റ്ലയ്ക്കൊപ്പമാണ് അടുത്ത ചിത്രം. മൃണാള്‍ താക്കൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫാമിലി സ്റ്റാര്‍ സംക്രാന്തിക്ക് റിലീസ് ചെയ്യേണ്ടിയിരുന്നെങ്കിലും യുഎസിലെ ഷെഡ്യൂളുകള്‍ വൈകിയതിനാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+