വീടിന് മാത്രം വരും 100 കോടിക്ക് അടുത്ത്..! ഒരു വര്‍ഷം വിജയ് സമ്പാദിക്കുന്നത് ഇത്ര..! ആസ്തി കേട്ടോ
ദളപതി വിജയ് ഇന്ന് 50-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തെന്നിന്ത്യയിലെ എന്നല്ല ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ബോക്സോഫീസ് ക്രൗഡ് പുള്ളര്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ് വിജയ്. ആരാധകരുടെ അചഞ്ചലമായ പിന്തുണയും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ഇമേജും കൊണ്ട് വിജയ് തമിഴ് സിനിമാലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരവുമായി കഴിഞ്ഞു.
കഴിഞ്ഞ ദിവസം ബിസിനസ് ഇന്‍സൈഡര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നടന്മാരില് മൂന്നാം സ്ഥാനത്താണ് വിജയ്. ഷാരൂഖ് ഖാനും രജനീകാന്തുമാണ് പട്ടികയില്‍ വിജയിക്ക് മുന്നിലുള്ളത്. സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കാനിരിക്കുന്ന വിജയിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഉള്ളത്. വിജയിയുടെ സമ്പാദ്യവും സ്വത്ത് വിവരങ്ങളും നമുക്ക് പരിശോധിക്കാം.

10-ാം വയസ്സില്‍ 'വെട്രി' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന വിജയിയുടെ നായക നടനെന്ന നിലയിലെ ആദ്യ ചിത്രം 1992-ല്‍ പുറത്തിറങ്ങിയ 'നാളായ തീര്‍പ്പ്' എന്ന ചിത്രമായിരുന്നു. കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് വിധേയമായ ശേഷമാണ് വിജയ് താരപദവി നേടിയത്. ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പ്രകാരം ഒരു ചിത്രത്തിന് 130 കോടി മുതല്‍ 200 കോടി വരെയാണ് വിജയ് ഈടാക്കുന്ന പ്രതിഫലം.
ഒടുവിലിറങ്ങിയ ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന് വേണ്ടി വിജയ് 130 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ഏകദേശം 474 കോടി രൂപ ആസ്തിയുള്ള വിജയ് ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയിലെ ബോക്സോഫീസ് മിനിമം ഗാരന്റിയുള്ള നടനാണ്. താരത്തിന്റെ മിക്ക സിനിമകളും പ്രീറീലിസില് തന്നെ വലിയ കളക്ഷന്‍ നേടാറുണ്ട്. തമിഴ് ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും സ്വാധീനമുള്ള നടനാണ് വിജയ്.
2017-ല്‍ പുറത്തിറങ്ങിയ മെര്‍സല്‍ ബോളിവുഡ് സൂപ്പര്‍താരങ്ങളായ അജയ് ദേവ്ഗണ്, അമീര്‍ ഖാന് എന്നിവരുടെ ചിത്രങ്ങളേക്കാള്‍ കളക്ഷന്‍ നേടിയിരുന്നു. സിനിമയില്‍ നിന്നുള്ള പ്രതിഫലത്തിന് പുറമെ പരസ്യചിത്രങ്ങളില്‍ നിന്നും വിജയ് വലിയൊരു തുക സമ്പാദിക്കുന്നുണ്ട്. ഒരു മാസം മൂന്ന് കോടിയില്‍ അധികവും വര്‍ഷത്തില്‍ 45 കോടിയില്‍ അധികവുമാണ് വിജയിയുടെ വരുമാനം.
അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തില്‍ ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളാണ് ഉള്ളത്. 6 കോടി രൂപ വിലയുളള റോള്‍സ് റോയ്സ് ഗോസ്റ്റ് ആണ് താരത്തിന്റെ പക്കലുള്ള വിലയേറിയ കാര്‍. 1.30 കോടി രൂപ വിലയുള്ള ഔഡി എ8, 75 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു സീരീസ് 5, 90 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു എക്സ് 6, 30 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ എന്നിവയും താരത്തിന്റെ ഗാരേജിലെ വിലയേറിയ വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു.
ചെന്നൈയിലെ കസുവാരിന ഡ്രൈവ് സ്ട്രീറ്റിലെ 70 കോടി രൂപ വിലമതിക്കുന്ന ആഡംബര ഭവനം വിജയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ കോടികളുടെ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളും വിജയിക്കുണ്ട്. 1974 ജൂണ്‍ 22 നാണ് വിജയ് ജനിച്ചത്. ലയോള കോളേജില്‍ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ വിജയ് പിന്നീട് അഭിനയത്തോടുള്ള താല്പര്യം മൂലം തുടര്‍പഠനം ഉപേക്ഷിക്കുകയായിരുന്നു.
1999-ല്‍ തന്റെ ആരാധികയായ സംഗീത എന്ന ശ്രീലങ്കന്‍ തമിഴ് യുവതിയെ വിജയ് വിവാഹം കഴിച്ചു. വിജയ്-സംഗീത ദമ്പതികള്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 'തമിഴ് വെട്രി കഴകം' എന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ച അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഗോട്ട് ആണ് വിജയിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
മീനാക്ഷി ചൗധരി നായികയായെത്തുന്ന ചിത്രത്തില്‍ ജയറാം, പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, യോഗിബാബു, വിടിവി ഗണേഷ്, അജ്മല്‍ അമീര്‍, മൈക്ക് മോഹന്‍, വൈഭാസ്, പ്രേംഗി അമരന്, അജയ് രാജ്, അരവിന്ദ് ആകാശ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എജിഎസ് എന്റര്‍ടൈന്‍മെന്റ് ബാനറിന് കീഴില്‍ അര്‍ച്ചന കല്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ്, കല്പാത്തി എസ് സുരേഷ് എന്നിവര്‍ സംയുക്തമായാണ് നിര്‍മാണം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications