ഇനി സിനിമയില്‍ അഭിനയിച്ചില്ലെങ്കിലെന്ത്? വെറുതെയിരുന്നാലും വിജയിക്ക് കാശ് വരും, ആകെ ആസ്തി ഇത്ര
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാണ് വിജയ്. ഇളയ ദളപതി എന്ന് അറിയപ്പെടുന്ന വിജയിയുടെ ജന്മദിനമാണ് ഇന്ന്. കോളിവുഡിലെ ഏറ്റവും വിലയേറിയ താരം എന്ന നിലയില്‍ അത്യുന്നതില്‍ നില്‍ക്കുന്നതിനിടെയാണ് വിജയ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കൂടുമാറുന്നു എന്ന് പ്രഖ്യാപിച്ചത്. 2026 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ടിവികെ എന്ന സ്വന്തം പാര്‍ട്ടിയും വിജയ് രൂപീകരിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടായി അഭിനയരംഗത്തുള്ള വിജയ് തന്റെ 51-ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. രജനീകാന്തും കമല്‍ഹാസനും അടക്കി വാണിരുന്ന കോളിവുഡിലെ താരസിംഹാസനത്തിലേക്കുള്ള വിജയിയുടെ കടന്ന് വരവ് ഏറെ കഷ്ടപ്പെട്ടിട്ടായിരുന്നു. അതിനാല്‍ താരപദവിയില്‍ തന്റെ സമകാലീരായ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത അത്ര ഉയരത്തിലാണ് വിജയ് വിരാജിക്കുന്നത്.

നിലവില്‍ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുന്ന ജനനായകനാണ് വിജയിയുടെ അവസാന ചിത്രമായി തിയേറ്ററില്‍ എത്തുന്നത്. അത്യാഡംബരത്തിന്റേയും പടുകൂറ്റന്‍ പ്രതിഫലത്തിന്റേയും നടുവില്‍ നിന്നാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. 72 മില്യണ്‍ ഡോളറാണ് വിജയിയുടെ ആസ്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 600 കോടി രൂപ. 2024 ലെ കണക്കാണിത്.
'ബീസ്റ്റ്' എന്ന ചിത്രത്തിനായി അദ്ദേഹം 100 കോടി രൂപ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ദര്‍ബാറിന് 90 കോടി രൂപ പ്രതിഫലം വാങ്ങിയ രജനീകാന്തിന്റെ വരുമാനത്തേക്കാള്‍ വളരെ കൂടുതലാണ് ഇത്. ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലെ ശമ്പളവും ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളും കൂടി ചേര്‍ത്താല്‍ 100 കോടി മുതല്‍ 120 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. മുന്‍നിര ബ്രാന്‍ഡുകളുടെ അംഗീകാരത്തിലൂടെ അദ്ദേഹം പ്രതിവര്‍ഷം ഏകദേശം 10 കോടി രൂപ സമ്പാദിക്കുന്നുണ്ട്.
ബേയിലെ ഒരു മാളിക വിജയുടെ ആഡംബര ജീവിതത്തിന്റെ ഉദാഹരണമാണ്. ചെന്നൈയിലെ നീലങ്കരൈയിലുള്ള ബംഗ്ലാവില്‍ രാജകീയ സൗകര്യങ്ങളാണ് ഉള്ളത്. കാസുവാരിന ഡ്രൈവിനോട് ചേര്‍ന്നുള്ള ഈ കടല്‍ത്തീര വസതി, ടോം ക്രൂയിസിന്റെ പ്രശസ്തമായ ബീച്ച് ഹൗസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ആധുനിക പരമ്പരാഗത് വാസ്തുവിദ്യാ രൂപകല്‍പ്പന സമന്വയിപ്പിച്ചാണ് നിര്‍മാണം.
വിജയുടെ ആഡംബര കാര്‍ ശേഖരം ഏതൊരു ഓട്ടോ പ്രേമിയുടെയും സ്വപ്നമാണ്. റോള്‍സ് റോയ്സ് ഗോസ്റ്റ് (2.5 കോടി രൂപ), ബിഎംഡബ്ല്യു എക്‌സ് 5, എക്‌സ് 6, ഓഡി എ 8 എല്‍, റേഞ്ച് റോവര്‍ ഇവോക്ക് (65 ലക്ഷം രൂപ), ഫോര്‍ഡ് മസ്റ്റാങ് (74 ലക്ഷം രൂപ), വോള്‍വോ എക്‌സ് സി 90, മെഴ്സിഡസ് ബെന്‍സ് ജിഎല്‍എ (87 ലക്ഷം രൂപ) എന്നിവയാണ് വിജയിയുടെ ഗാരേജിലെ ആഡംബര വാഹനങ്ങള്‍.












Click it and Unblock the Notifications