Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയിലെത്തും മുൻപ് വിജയ് സേതുപതിയുടെ ജോലി എന്തായിരുന്നു? തുറന്നുപറഞ്ഞ് താരം

വിജയ് സേതുപതി ധാരാളം ആരാധകർ ഉള്ള നടനാണ് ചെറിയ റോളുകൾ ചെയ്ത് തുടങ്ങിയ അദ്ദേഹം ഇന്ന് ബോളിവുഡിൽ ഉൾപ്പെടെ തന്റെ അഭിനയമികവ് തെളിയിച്ച നടനാണ്. സേതുപതി നായകനായി എത്തുന്ന മെറി ക്രിസ്മസ് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.

തമിഴിലും ഹിന്ദിയിലും ഒരേ സമയം ഇറങ്ങുന്ന ചിത്രമാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിൽ സിനിമ രം​ഗത്തെ ആദ്യ നാളുകളിൽ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പറയുകയാണ് അദ്ദേഹം. സിനിമയിലേക്ക് വരുന്നതിന് മുൻപ് ചെയ്ത ജോലികളെക്കുറിച്ചും താരം പറയുന്നു.

Vijay Sethupati

ഞാൻ വിവാഹിതനായിരുന്നു. ഭാര്യ ​ഗർഭം ധരിച്ച സമയമായതിനാൽ എനിക്ക് ആ സമയത്ത് ജോലി വേണമായിരുന്നു, അങ്ങനെ ഞാൻ ഒരു ഇന്റീരിയർ ഡെക്കറേഷൻ ബിസിനസ്സ് ചെയ്യാൻ ശ്രമിച്ചു. അത് നന്നായി പോയില്ല. പിന്നീട് ഞാൻ ദുബായിലും ചെന്നൈയിലും അക്കൗണ്ടന്റായിരുന്നു, അദ്ദേഹം പറഞ്ഞു.

പെട്ടെന്ന് ഒരു ദിവസമായിരുന്നു താൻ നടനാവാൻ തീരുമാനിച്ചതെന്നും അതിന് അന്തർമുഖനായിരുന്ന ത‍ന്റെ ആ സ്വഭാവം മാറ്റാനായി തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതെങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു, അങ്ങനെ ഞാൻ അഞ്ച് വർഷമായി മാർക്കറ്റിം​ഗ് രം​ഗത്ത് പ്രവർത്തിക്കുന്നു എന്ന് ഒരു വ്യാജ ബയോഡാറ്റ ഉണ്ടാക്കി.

മാർക്കറ്റിം​ഗ് ജോലി ചെയ്താൽ ഓരോ ദിവസവും പുതിയ ആളുകളെ കാണാം, അതു വഴി അപകർഷതാ ബോധത്തെ ഇല്ലാതാക്കാമെന്നും അന്തർമുഖത്വത്തിൽ നിന്ന് പുറത്തുവരാമെന്നും താൻ കരുതിയെന്ന് സേതുപതി പറയുന്നു. മൂന്ന് മാസം അത് പരീക്ഷിച്ചു. ഒരു ദിവസം ഡ്രാമ തിയേറ്റർ കണ്ടപ്പോൾ അവരുടെ അടുത്ത ചെന്ന് ആക്ടിം​ഗ് കോഴ്സിന് ചേർക്കാമോ എന്ന് ചോദിച്ചു.

അവർക്ക് അക്കൗണ്ടന്റിനെ ആയിരുന്നു ആവശ്യം. അങ്ങനെ ആ തിയറ്ററിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. രണ്ട് വർഷം അവിടെ അക്കൗണ്ടന്റായിരുന്നുവെന്നും അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോഴും അഭിനേതാക്കളെ നിരീക്ഷിക്കുകയായിരുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു.

ഒരു നായകനോ മികച്ച നടനോ ആകുക എന്നതായിരുന്നില്ല തന്റെ ലക്ഷ്യം സിനിമയിൽ അഭിനയിച്ച് പണം കിട്ടി ഒരു സെക്കൻഡ് ഹാൻഡ് പഴയ കാർ വാങ്ങുക, എല്ലാ മാസവും വാടക കൃത്യമായി കൊടുക്കുക അങ്ങനെ അത് വഴി ഉണ്ടാക്കുന്ന ടെൻഷൻ ഒഴിവാക്കുക.

എന്തെങ്കിലും അവസരത്തിനായി മറ്റൊരാൾക്ക് മുമ്പിൽ നിൽക്കുന്ന അവസ്ഥ ഒഴിവാക്കുക ഇതൊക്കെയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് ആത്മാഭിമാനം വേണമായിരുന്നു, ശരിക്കും ജീവിതം ഒരു നേർവഴിയല്ല, അത് 360 ഡി​ഗ്രി പഠനമാണ്, വിജയ് സേതുപതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+