നടന്‍ വിജയകാന്ത് ആശുപത്രിയില്‍; ഐസിയുവിലെന്ന് റിപ്പോര്‍ട്ട്, ആരോഗ്യനില ഇങ്ങനെ
ചെന്നൈ: നടനും ഡി എം ഡി കെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍. കടുത്ത ചുമയും ജലദോഷവും ബാധിച്ചതിനെ തുടര്‍ന്നാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിലെ വീക്കം മൂലം വിജയകാന്തിന് ചെറിയ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. വിജയകാന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് തമിഴ്നാട്ടിലുടനീളമുള്ള ആരാധകര്‍.
ചെന്നൈയിലെ എം ഐ ഒ ടി ആശുപത്രിയില്‍ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐ സി യുവില്‍ കൃത്രിമ ഓക്സിജന്റെ സഹായത്തലാണ് അദ്ദേഹം ശ്വസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിജയകാന്തിനെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും താരത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നുമാണ് വിവരം.

അതേസമയം പതിവ് പരിശോധനകള്‍ക്കായാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നും ഡി എം ഡി കെ. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയാണ് വിജയകാന്ത്. അനാരോഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു താരം.
വിജയകാന്തിന്റെ മൂത്തമകന്‍ വിജയ പ്രഭാകരന്‍ അടുത്തിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിതാവിന്റെ ആരോഗ്യനിലയില്‍ തിരിച്ചടിയുണ്ടെന്നും എന്നാല്‍ അതേസമയം അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ബിസിനസുകാരനായ വിജയ പ്രഭാകരന്‍ ഇപ്പോള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള നീക്കത്തിലാണ്.
കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ല വിജയകാന്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും താരം ഡി എം ഡി കെയ്ക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് ഡി എം ഡി കെയെ നയിക്കുന്നത്.












Click it and Unblock the Notifications