ആശുപത്രിയിലെത്തി വിജയ്, എന്തുപറ്റിയെന്ന് ആരാധകര്‍; ഒടുവില്‍ വിശദീകരണം
ചെന്നൈ: തമിഴ് സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറെ ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. തമിഴ് സിനിമയിലെ ഏറ്റവും വലിയ പണംവാരിപ്പടമായി ലിയോ മാറുമോ എന്ന കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.
അതിനിടെ വിജയിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ വിജയി എത്തിയതാണ് വീഡിയോയില്‍ കാണുന്നത്. വൈറ്റ് ഷര്‍ട്ടും ജീന്‍സും ധരിച്ച് മാസ്‌ക് അണിഞ്ഞാണ് വിജയ ആശുപത്രിയില്‍ എത്തിയത്. ഇതിന് പിന്നാലെ വിജയിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള അഭ്യൂഹങ്ങളും പരക്കാന്‍ തുടങ്ങിയിട്ടുണ്ട്.

സഹായികള്‍ക്കൊപ്പമാണ് വിജയി ആശുപത്രിയില്‍ എത്തിയത്. ഇതിന്റെ വീഡിയോ ആണ് പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ വിജയിയ്ക്ക് എന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ലിയോ സക്‌സസ് സെലിബ്രേഷന് ശേഷമാണ് ആശുപത്രിയിലെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ വിജയിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി രംഗത്തെത്തി.
വിജയിയുടെ ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കത്തിന്റെ ജനറല്‍ സെക്രട്ടറി ബസി ആനന്ദിനെ കാണാനാണ് വിജയ് ആശുപത്രിയില്‍ എത്തിയതെന്നും അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണ് വിജയിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ലിയോയ്ക്ക് ശേഷം വെങ്കട്ട് പ്രഭു ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിജയ് തായ്ലന്‍ഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദളപതി 68 എന്നറിയപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം ആദ്യമാണ് ആരംഭിച്ചത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് വിവരം. പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ, ലൈല, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, യോഗി ബാബു എന്നിവരുള്‍പ്പെടെ വന്‍താര നിരയാണ് ദളപതി 68-ല്‍ അണിനിരക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
2003 ല്‍ പുറത്തിറങ്ങിയ പുതിയ ഗീതൈയ്ക്ക് ശേഷം ആദ്യമായാണ് യുവാന്‍ ശങ്കര്‍ രാജ ഒരു വിജയ് ചിത്രത്തില്‍ സഹകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദളപതി 68 ന്റെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നുനിയും എഡിറ്റിംഗ് വെങ്കട്ട് രാജനുമാണ് നിര്‍വഹിക്കുന്നത്. ദിലീപ് സുബ്ബരായന്‍ ആണ് സംഘട്ടനം. എജിഎസ് പ്രൊഡക്ഷന്‍ അവരുടെ 25-ാമത് പ്രൊജക്റ്റായാണ് ചിത്രം നിര്‍മ്മിക്കുന്നത്.












Click it and Unblock the Notifications