മലയാളത്തിലെ ഇഷ്ടപ്പെട്ട നടന്മാരുടെ പേര് പറഞ്ഞ് വിനായകൻ; ആ 4 നടന്മാർ ആരാണെന്നോ?
മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് വിനായകൻ. ഒക്ടടോബർ നാലിന് അദ്ദേഹത്തിന്റെ പുതിയ സിനിമയായ തെക്ക് വടക്ക് തിയറ്ററുകളിൽ എത്തുകയാണ്. ഇപ്പോൾ വിനായകന്റെ അഭിമുഖം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ ഔദ്യോഗിക പേജ്. ചിത്രത്തിൽ മാധവൻ എന്ന കഥാപാത്രത്തെക്കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട നടമാരെക്കുറിച്ചുമൊക്കെ വിനായകൻ പറയുന്നുണ്ട്.
തനിക്ക് അഭിനയത്തിന്റെ ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞുതന്നത് തിലകൻ സാറും നെടുമുടി ചേട്ടനുമാണെന്ന് വിനായകൻ പറയുന്നു. താനൊരു സിനിമ ചെയ്യുമ്പോൾ തിലകൻ ചേട്ടൻ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നുവെന്നും പൊസിഷനിൽ വന്നിരുന്നാൽ തിലകൻ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല, അപ്പോൾ താനും കൂടെയിരുന്നുവെന്നും തമിഴ് പടം ക്ഷത്രിയനിൽ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞിരുന്നുവെന്നും താൻ ചോദിച്ചപ്പോൾ കുറച്ച് ടെക്നിക് തനിക്ക് തിലകൻ ചേട്ടൻ പറഞ്ഞു തന്നുവെന്നും വിനായകൻ പറഞ്ഞു.

ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കുമെന്നും ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചുകളയുമെന്നും വിനായകൻ പറയുന്നു. അൾട്ടിമേറ്റായി എല്ലാവരും ആക്ടേഴ്സാണെന്നും കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രക്കാർ എന്ന ഒരു ലൈൻ, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകൾ അങ്ങനെയൊന്നും ഇല്ലെന്നും വിനായകൻ പറയുന്നു. തിലകൻ സാറും ഒടുവിൽ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കിൽ ഈ സ്റ്റാർസ് എന്ന് പറയുന്നവരാരും ഇല്ല, സത്യം അതാണ് വിനായകൻ പറയുന്നു.
ഈ പടത്തിൽ തനിക്ക് ഏറ്റവും ഇഷ്ടം സുരാജിനെയാണെന്ന് വിനായകൻ പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട കോമേഡിയൻ എന്ന് അല്ല ചോദിക്കേണ്ടത്. കോമഡിയേൻ എന്ന് വേഡ് തനിക്കിഷ്ടമല്ലെന്നും കോമഡിയേൻ എന്ന് പറയാതെ ആക്ടേഴ്‌സ് എന്ന് തന്നെ പറഞ്ഞാൽ മതിയെന്നും വിനായകൻ പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ആക്ടേഴ്‌സ് ആരാണ് എന്ന് അല്ലേ ചോദ്യം, എനിക്ക് മാമുക്കോയ സാറിനെ ഭയങ്കര ഇഷ്ടമാണ്, ശങ്കരാടി സാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, നെടുമുടി വേണു സാർ. ഇവരൊന്നും കോമേഡിൻ അല്ലാട്ടോ, കോമേഡിയൻ മിമിക്രിക്കാര് എന്നൊന്നും പറയരുത് കേട്ടോ ആക്ടേഴ്‌സ്, അഭിനയിക്കുന്ന ആൾക്കാർ എന്ന് വേണം പറയാൻ, വിനായകൻ പറഞ്ഞു.
മാധവനും ശങ്കുണ്ണിയും തമ്മിലുള്ള യുദ്ധമാണ് സിനിമയിൽ പറയുന്നതെന്നും മാധവൻ എന്ന ക്യാരക്ടർ തനിക്ക് ഇഷ്ടമായെന്നും രസമായി തോന്നിയെന്നും വിനായകൻ പറയുന്നു. മാധവൻ വെൽ എജ്യുക്കേറ്റഡ് ആയിട്ടുള്ള ആളാണ്. എഞ്ചിനീയറാണ്, ക്ലീനായി നടക്കുന്ന ക്യാരക്ടറാണ്. ഇംഗ്ലീഷ് പത്രങ്ങളെ വായിക്കാറുള്ളൂ.
അതുതന്നെ രസമായി തോന്നിയെന്ന് വിനായകൻ പറയുന്നു. ഇതുപോലൊരു ക്യാരക്ടർ താൻ ചെയ്തിട്ടില്ലെന്നും ക്യാരക്റ്ററിന്റെ ബേസിക് ബോഡി ഡിസൈൻ തനിക്ക് വളരെ ഇഷ്ടമായെന്നും അതാണ് ഈ പടത്തിലേക്ക് വരാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. എസ് ഹരീഷാണ് ചിത്രത്തിന്റെ രചന, പ്രേം ശങ്കർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications