നടൻ വിനോദ് തോമസിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം ഇതാണ്
കൊച്ചി: നടൻ വിനോദ് തോമസിന്റെ മരണകാരണം വിഷപുക ശ്വസിച്ചതാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിശോധനയിൽ നടന്റെ ശ്വാസകോശത്തിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ എസിയിൽ നിന്നും വിഷപ്പുക ശ്വസിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം.
ശനിയാഴ്ച വൈകീട്ടായിരുന്നു നടനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ വന്ന് നോക്കുകയായിരുന്നു. ഗ്ലാസ് തട്ടി വിളിച്ചെങ്കിലും എഴുന്നേറ്റില്ല. ഇതോടെ ഇയാൾ മറ്റ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് കാറിന്റെ ചില്ല് തകർത്തപ്പോഴാണ് നടനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ സിനിമ അരങ്ങേറ്റം.ശേഷം തുടർച്ചയായി ചെറിയ വേഷങ്ങൾ ചെയ്തു ശ്രദ്ധേയനായി . ഗോഡ്സ് ഓൺ കൺട്രി, ജോൺപോൾ വാതിൽ തുറക്കുന്നു, ഒരു മുറൈ വന്തു പാർത്തായാ, ഹാപ്പിവെഡിങ് , മറുപടി, അയാൾ ശശി, ഒരായിരം കിനാക്കളാൽ, തരംഗം, കുട്ടൻപിള്ളയുടെ ശിവരാത്രി, നോൺസെൻസ്, ജൂൺ, ജനമൈത്രി, അയ്യപ്പനും കോശിയും , കുറി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു . ഷോട് ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications