'സാധാരണ ഞാൻ പ്രതികരിക്കാറില്ല, പക്ഷേ .. '; നടി ലക്ഷ്മി മേനോനുമായുള്ള വിവാഹ വാർത്തയെക്കുറിച്ച് വിശാൽ
പ്രേക്ഷകരുടെ ഇഷ്ട താരമാണ് വിശാൽ. വളരെ പെട്ടെന്നായിരുന്നു വിശാൽ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രചരിച്ചിരുന്നു. നടി ലക്ഷ്മി മേനോനുമായി വിശാലിന്റെ വിവാഹം ഉണ്ടാകുമെന്നായിരു പ്രചരിച്ച വാർത്തകൾ.
ഇപ്പോൾ വിശാൽ തന്നെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവാഹ വാർത്തയിൽ വ്യക്തത വരുത്തിയിരിക്കുന്നത്. സാധാരണ തന്നെക്കുറിച്ചുറിച്ചുള്ള വ്യാജ വാർത്തകളോട് താൻ പ്രതികരിക്കാറില്ലെങ്കിലും ഒരു നടി എന്നതിലുപരി ഒരു പെൺകുട്ടിയുടെ പേര് ഉൾപ്പെട്ടത് കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് വിശാൽ പറഞ്ഞു.

വിശാൽ പറഞ്ഞത്:
സാധാരണയായി എന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളോടും കിംവദന്തികളോടും ഞാൻ പ്രതികരിക്കാറില്ല, കാരണം അതിൽ കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ഇപ്പോൾ ലക്ഷ്മി മേനോനുമായുള്ള എന്റെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കുന്നതിനാൽ, ഞാൻ ഇത് പൂർണ്ണമായും നിഷേധിക്കുന്നു, ഇതിൽ സത്യമില്ല, അടിസ്ഥാനരഹിതമാണ്.
എന്റെ പ്രതികരണത്തിന് പിന്നിലെ കാരണം അതിൽ ഒരു നടി എന്നതിലുപരിയായി ഒരു പെൺകുട്ടി ഉൾപ്പെടുന്നു എന്നത് കൊണ്ട് മാത്രമാണ്. നിങ്ങൾ ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതം ആക്രമിക്കുകയും നശിപ്പിക്കുകയും അവളുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയും ആണ് ചെയ്യുന്നത്.
വർഷം, തീയതി, സമയം, ഭാവിയിൽ ഞാൻ ആരെയാണ് വിവാഹം കഴിക്കുന്നത് എന്നിവ ഡീകോഡ് ചെയ്യാൻ ഇത് ഒരു ബർമുഡ ട്രയാംഗിൾ അല്ല. സമയം ആകുമ്പോൾ എന്റെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കും. ദൈവം അനുഗ്രഹിക്കട്ടെ, വിശാൽ വ്യക്തമാക്കി.
വിശാൽ നായകൻ ആയ പാണ്ഡ്യനാട് എന്ന ചിത്രത്തിൽ നായിക ലക്ഷ്മിയായിരുന്നു. മലയാള സിനിമകളിൽ ബാസതാരമായി എത്തിയ ലക്ഷ്മി പിന്നീട് തമിഴിൽ നായികയായി മാറി. തമിഴിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.
കുംകി, സുന്ദരപാണ്ഡ്യൻ, മിരുതൻ, വേതാളം എന്നിവയാണ് ലക്ഷ്മിയുടചെ പ്രധാന സിനിമകൾ മലയാളത്തിൽ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിൽ നായികയായി ലക്ഷ്മി അഭിനയിച്ചു. ഇനി ചന്ദ്രമുഖി 2 ആണ് ലക്ഷ്മി മേനോന്റേതായി ഇറങ്ങാൻ പോകുന്ന സിനിമ.












Click it and Unblock the Notifications