വിജയ് സൈക്കിളിൽ പോയത് കണ്ടിരുന്നു, പക്ഷേ അനുകരിച്ചതല്ല; ആ കാരണം പറഞ്ഞ് വിശാൽ
തമിഴ്നാട് ലോക് സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടൻ വിശാലിന് എതിരായുള്ള ട്രോളുകൾ കൊണ്ട് നിറഞ്ഞു. സംഭവം വേറൊന്നും ആയിരുന്നില്ല, വോട്ട് ചെയ്യാൻ വിശാൽ സൈക്കിളിൽ ആണ് ബൂത്തിലേക്ക് പോയത്. 2021 ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് പോയ അതേ പോലെ. എന്നാൽ വിശാലിനെ ആളുകൾ അത്ര ശ്രദ്ധിച്ചിരുന്നില്ല. വിശാൽ വിജയിയെ അനുകരിക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് വിശാൽ.
പുതിയ ചിത്രമായ രത്നത്തിന്റെ പ്രചാരണ പരിപാടിയിലാണ് സൈക്കിളിൽ വോട്ട് ചെയ്യാൻ പോയതിനെക്കുറിച്ച് വിശാൽ പ്രതികരിച്ചത്. താൻ വിജയിയെ അനുകരിച്ചതല്ലെന്നാണ് വിശാൽ പറയുന്നത്. തന്റെ കൈവശം വാഹനങ്ങൾ ഇല്ലാത്ത് കൊണ്ടും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യം ഉള്ളതുകൊണ്ടുമാണ് വോട്ട് ചെയ്യാൻ സൈക്കിളിൽ പോയത് എന്നാണ് താരം പറഞ്ഞത്.

വിജയ് സൈക്കിളിൽ പോയത് താൻ കണ്ടിരുന്നുവെന്നും എന്നാൽ താനത് അനുകരിക്കുകയായിരുന്നില്ലെന്നും സത്യമായി തന്റെ കയ്യിൽ വണ്ടിയില്ലയ അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയാണ്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വർഷത്തിൽ മൂന്ന് തവണ സസ്പെൻഷൻ മാറ്റാൻ തന്റെ കയ്യിൽ പണമില്ലെന്നും അത് കാെണ്ട് ഈ ട്രാഫിക്കിൽ താൻ സൈക്കിളിൽ പോയി വോട്ട് ചെയ്തെന്നും വിശാൽ പറഞ്ഞു.
ഒരിക്കൽ കാരക്കുടിയിൽ നിന്ന് ട്രിച്ചിയിലേക്ക് 80 കിലോ മീറ്ററോശം താൻ സൈക്കിളിൽ പോയിട്ടുണ്ടന്നും ഇളയ രാജയുടെും യുൻ ശങ്കർ രാജയടെയും പാട്ടുകൾ കേട്ടുകൊണ്ടാണ് സൈക്കിൾ ചവിട്ടാറെന്നും അങ്ങനെ ചെയ്യുന്നത് തന്നെ സംബന്ധിച്ചിടത്തോളം മാനസിക പിരിമുറുക്കം കുറയ്ക്കുന്ന കാര്യമാണെന്നും വിശാൽ പറയുന്നു.
ഹരി സംവിധാനം ചെയ്യുന്ന രത്നം ആണ് വിശാലിന്റെ പുതിയ ചിത്രം . ഈ മാസം 26 ന് ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറാണ് നായിക. താമരഭരണി, പൂജൈ എന്നീ ചിത്രങ്ങൾക്ക് ശേഷം വിശാലും ഹരിയും ഒന്നിക്കുന്ന സിനിമയാണ്. സമുദ്രക്കനി, ഗൗതം മേനോൻ യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഛായഗ്രഹണം എം സുകുമാരൻ. കനൽ കണ്ണൻ, പീറ്റർ ഹെയ്ദൻ ദലീപ് സുബരായൻ വിക്കി എന്നിവരാണ് സംഘട്ടന സംവിധായകർ. സ്റ്റോൺ ബെഞ്ച് ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.












Click it and Unblock the Notifications