Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും ഉണ്ണി മുകുന്ദനും അതിഥികളായി എത്തി; അനുശ്രീക്ക് ഇത് സന്തോഷ നിമിഷം, വീഡിയോ പങ്കുവെച്ച് താരം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അനുശ്രീക്ക് സാധിച്ചിട്ടുണ്ട്. നാടൻ കഥാപാത്രങ്ങൾ ആണ് അനുശ്രീ കൂടുതലായും ചെയ്തിട്ടുള്ളത്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം. രാജശ്രീ എന്ന കഥാപാത്രത്തെ ആരും മറക്കില്ല,. ഈ സിനിമയ്ക്ക് പിന്നാലെ തന്നെ നിരവധി സിനിമകളുടെ ഭാ​ഗമാകാൻ അനുശ്രീക്ക് സാധിച്ചു. ഇപ്പോൾ തന്റെ ജീവിതത്തിലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.

നാല് വർഷങ്ങൾക്ക് മുമ്പ് കൊച്ചി ന​ഗരത്തിൽ അനുശ്രീ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇപ്പോൾ പുതിയൊരു വീട് കൂടി വാങ്ങിയിരിക്കുകയാണ് താരം. വീടിന്റെ പാല് കാച്ചൽ ചടങ്ങിന് നിരവധി താരങ്ങൾ എത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ അനുശ്രീ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.

anusree

അനുശ്രീ നായർ എന്റെ വീട് എന്നാണ് പേര്. വീടിന് മുന്നിൽ വലിയ നേയിം പ്ലേറ്റ് വെച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദ​ൻ, നമിത പ്രമോദ്, അതിഥി രവി, അപർണ ബാല മുരളി, വിഷ്ണു ഉണ്ണി കൃഷ്ണൻ, ദിലീപ് തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസികയും ഭർത്താവും ചടങ്ങിന് എത്തി. അനുശ്രീ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആശംസകളുമായി ആരാധകരും എത്തി.

എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളുമായി എന്റെ പുതിയ വീട്ടിൽ ചെലവഴിച്ച മനോഹരമായ ഒരു സായാഹ്നം പങ്കുവെയ്ക്കാൻ കഴിഞ്ഞതിൽ ഭാ​ഗ്യവതിയാണ്. എന്റെ ജീവിത കാലം മുഴുവൻ നെഞ്ചേറ്റാൻ ഒരു ദിവസം മുഴുവൻ. എന്റെ പ്രിയപ്പെട്ട ആളുകൾക്ക് നന്ദി, അനുശ്രീ വീഡിയോ പങ്കുവെച്ച് കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+