Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിരാമിയും പൃഥിരാജും ക്ലാസ്മേറ്റ്സോ? പഠനകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരം

മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അഭിരമായി. മലയാളത്തിലും മറ്റ് ഭാഷകളുമായി ഒട്ടനവധി സിനിമകൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോൾ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിരാമി വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ​ഗരുഡൻ എന്ന സിനിമയിലൂടെയാണ് അഭിരാമി വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തിയത്.

ഇപ്പോൾ അഭിനയ ജീവതത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഭിരാമി മൂവി വേൾഡിനോടാണ് അഭിരാമി മനസ്സ് തുറന്നത്.അഭിനയം നിർത്താൻ കുടുംബം തന്നോട് പറഞ്ഞിരുന്നില്ലെന്നും തന്റെ തീരുമാനമായിരുന്നു അതെന്നും ഇപ്പോൾ തിരിച്ച് വന്നതും തന്റെ തീരുമാനമായിരുന്നു എന്നും അഭിരാമി പറഞ്ഞു.

abhir

സിനിമയിൽ വലിയ സൗഹൃദങ്ങളൊന്നും ഉണ്ടാക്കിയെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. അന്നുള്ള സുഹൃത്തുക്കളിൽ ഇന്ന് കോണ്ടാക്ട് ചെയ്യുന്നത് ദിവ്യ ഉണ്ണിക്കൊപ്പം മാത്രമാണെന്നും അവർ പറഞ്ഞു.

അന്നുണ്ടായിരുന്നവരിൽ പലരും ഇന്ന് ലോകത്ത് ഇല്ലെന്ന് അറിയുമ്പോൾ ഈ ബന്ധങ്ങളെല്ലാം സൂക്ഷിക്കേണ്ടതായിരുന്നുവെന്ന് തോന്നിയുണ്ട്, താരം പറഞ്ഞു. ഇന്നുള്ളതിൽ പത്മപ്രിയ, റിമ കല്ലിങ്കൽ തുടങ്ങിയവരൊക്കെയായി സൗഹൃം ഉണ്ടെന്നും അഭിരാമി പറഞ്ഞു. ഇനി ആർക്കൊപ്പം അഭിനയിക്കാനാണ് താത്പര്യം എന്ന ചോദ്യത്തിനും അഭിരാമി മറുപടി നൽകി.

ആർട്ടിസ്റ്റ് എന്ന നിലയിൽ താൻ സ്വാർത്ഥയാണെന്ന് അഭിരാമി പറഞ്ഞു. തനിക്കെല്ലാവർക്കും ഒപ്പം അഭിനയിക്കണമെന്നും ഫഹദ് ഫാസിൽ, വിനീത് ശ്രീനിവാസൻ, പൃഥ്വിരാജ് തുടങ്ങിയവർക്കാപ്പം അഭിനയിക്കണമെന്ന് അവർ പറഞ്ഞു.

ഈ അവസരത്തിലാണ് പൃഥ്വിരാജും താനും ക്ലാസ്മേറ്റാണെന്ന് അഭിരാമി വെളിപ്പെടുത്തിയത്. ഭാരതിയ വി​ദ്യാഭവനിൽ തങ്ങൾ ഒന്നിച്ച് പഠിച്ചതാണെന്നും ഇപ്പോഴും ആ ആ സൗഹൃദം പൃഥിയുമായി ഉണ്ടെന്നും അഭിരാമി പറഞ്ഞു. ഇപ്പോഴും പൃഥ്വിരാജിനെ വിളിക്കാറുണ്ടെന്നും മെസേജ് അയക്കാറുണ്ടെന്നും അഭിരാമി പറഞ്ഞു.

അതേപോലെ രാഷ്ട്രിയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിനും അഭിരാമി മറുപടി പറഞ്ഞു. ഇപ്പോൾ സിനിമാ താരങ്ങളിൽ പലരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് സ്വാഭാവികമാണല്ലോ അഭിരാമിയെ പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം. ഒരിക്കലുമില്ല എന്നാണ് അഭിരാമി പറഞ്ഞത്. രാഷ്ട്രീയത്തിലേക്കാ താനില്ലെന്ന് താരം പറഞ്ഞു. അതിൽ തനിക്ക് താല്പര്യമില്ലെന്നും അവർ പറഞ്ഞു. തന്നെ ചിലർ അതിന് സമീപിച്ചിട്ടുണ്ടെന്നും പക്ഷേ ആരാണെന്ന് താൻ പറയില്ലെന്നും എന്തായാലും രാഷ്‌ട്രീയത്തിലേക്ക് ഇപ്പോൾ എന്നല്ല, ഒരിക്കലുമില്ലെന്നും ഇറങ്ങാൻ താല്പര്യമില്ലെന്നും അത് എന്റെ ബിസിനസ്സല്ലെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+