Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്കാലത്തേയും ആ​ഗ്രഹം; പൊട്ടിക്കരഞ്ഞ് നടി ​ഗായത്രി; അമ്മയ്ക്കും കണ്ണീരടക്കാനായില്ല, വീഡിയോ വൈറൽ

മെമ്പർ രമേശൻ എന്ന സിനിമയിലെ അലരേ നീയെന്നിലെ എന്ന ഗാനം ഹിറ്റായിരുന്നു. ആ മനോഹര ​ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ​ നടി ​ഗായത്രി അശോക്. സിനിമയിലെ അന്നമ്മ എന്ന കഥാപാത്രത്തിന് നല്ല സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ​ഗായത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

അഞ്ച് വർഷത്തിന് ശേഷം ഇരട്ട സഹോദരൻ വീട്ടിലെത്തിയ സന്തോഷം ആണ് നടി പങ്കുവെച്ചിരിക്കുന്നത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വരവ്. സഹോദരന്റെ വരവിൽ ശരിക്കും ഗായത്രി അമ്പരന്നുപോകുന്നുണ്ട്. ​ഗായത്രി തന്നെയാണ് വീഡിയോ പങ്കുവെച്ചത്. പൊട്ടിക്കരഞ്ഞു കൊണ്ട് സഹോദരനെ കെട്ടിപ്പിടിക്കുന്ന ​ഗായത്രിയേയും അമ്മയേയും വീഡിയോയിൽ കാണാം.

ACTRESS

ഈ ദിവസത്തിനായി താൻ കാത്തിരിക്കുകയായരുന്നുവെന്നും സഹോദരൻ തിരിച്ചുവന്നതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നും ​ഗായത്രി കുറിച്ചു. '' എന്റെ എക്കാലത്തേും ആ​ഗ്രഹം. ഈ ദിവസത്തിനായി ഞങ്ങൾ അ‍ഞ്ച് വർഷമായി കാത്തിരിക്കുകയായിരുന്നു. എന്തായാലും അത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി മാറി. എന്റെ സഹോദരന്റെ അപ്രതീക്ഷിത സന്ദർശനത്തിന്റെ സന്തോഷത്തിന് പകരമായി ജീവിതത്തിൽ മറ്റൊന്നുമില്ല.

നീ ഒടുവിൽ ഞങ്ങളുടെ അടുത്ത് എത്തിച്ചേർന്നു എന്ന് എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല, അപ്പൂസേ, ഇവൻ എന്റെ സഹോദരൻ, എന്റെ ശക്തിയുടെ സ്രോതസ്സ്, എറ്റവും പ്രിയ സുഹൃത്ത്, എന്റെ എല്ലാമെല്ലാം, ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നുവെന്ന് പറ‍ഞ്ഞറിയിക്കാൻ കഴിയുന്നില്ല, ​ഗായത്രി പറഞ്ഞു.

ടെലിവിഷൻ സീരിയൽ താരം ബിന്ദു പങ്കജ് ആണ് ​ഗായത്രിയുടെ അമ്മ. ചെന്നൈയിൽ ​ഗ്രിഫിക്ക് ഡിസൈനരായി ജോലി ചെയ്യുമ്പോഴാണ് ​ഗായത്രക്ക് സിനിമയിൽ അഭിനയിക്കാൻ അസരം ലഭിച്ചത്. ലഡു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രം​ഗത്തേക്ക് വന്നത്. അതിന് ശേഷം സ്റ്റാർ, മെമ്പർ രമേശ് 9ാം വാർഡ്, സ്വർ​ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

മഞ്ജു വാര്യർ പ്രഝാന വേഷം അവതരിപ്പിക്കുന്നു ഫൂട്ടേജ് എന്ന ചിത്രത്തിലാണ് ​ഗായത്രിയുടെ അടുത്ത ചിത്രം. ഫൂട്ടേജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ ആയിരുന്നു. വാലന്റൈൻസ് ദിനത്തിലാണ് ഈ പോസ്റ്റർ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചത്. നടൻ വൈശാഖിനൊപ്പം ഉള്ള ചിത്രമായിരുന്നു ഫസ്റ്റ് ലുക്കിൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+