Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഹാന പ്രമോഷന് വരുന്നില്ല, ഭര്‍ത്താവുമായി പ്രശ്‌നമുണ്ടായിരുന്നു..'; സംവിധായകന്റെ ഭാര്യ

കൊച്ചി: നടി അഹാന കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി സംവിധായകന്‍ ജോസഫ് മനു ജയിംസിന്റെ ഭാര്യ. 'നാന്‍സി റാണി' സിനിമയുടെ പ്രൊമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം. ജോസഫ് മനു ജയിംസ് രണ്ട് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. അഹാന മാനുഷിക പരിഗണന വെച്ച് പോലും പ്രൊമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറയുന്നത്.

ഇന്ന് കൊച്ചിയില്‍ വച്ച് നടന്ന പ്രസ് മീറ്റില്‍ അഹാന പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നൈനയുടെ വിമര്‍ശനം. തന്റെ ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും നൈന പറയുന്നു. ജോസഫ് മനു ജയിംസ് ജീവനോടെയില്ല എന്നതിനാല്‍ തന്നെ മാനുഷിക പരിഗണന വെച്ച് അഹാന വരേണ്ടതായിരുന്നുവെന്നും നൈന പറഞ്ഞു.

Ahaana Krishna

'നല്ലൊരു നടിയാണ് അഹാന. അവരോട് എന്നെ കൊണ്ട് പറ്റാവുന്നന്ന രീതിയില്‍ സംസാരിച്ചിരുന്നു. പിആര്‍ഒ, പ്രൊഡക്ഷന്‍ ടീം എന്നിവരെല്ലാം സംസാരിച്ചു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടായിരിക്കാം. അഹാന അത് ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. എന്നാല്‍ എല്ലാം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്,' നൈന കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നങ്ങള്‍ മറന്ന് സഹകരിക്കേണ്ടതായിരുന്നു എന്നും എന്തുകൊണ്ടാണ് വരാത്തത് എന്ന് തനിക്ക് അറിയില്ല എനന്നും നൈന വ്യക്തമാക്കി. 2023 ഫെബ്രുവരി 25 ന് ആയിരുന്നു ജോസഫ് മനു മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. നാന്‍സി റാണിയുടെ റിലീസിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മനുവിന്റെ അകാല വിയോഗം. 'ഐ ആം ക്യൂരിയസ്' എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചയാളാണ് മനു.

മലയാളം, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും അദ്ദേഹം സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. ജോസഫ് മനുവിന്റെ മരണ ശേഷമാണ് താന്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനില്‍ ജോയിന്‍ ചെയ്യുന്നത് എന്ന് നൈന പറഞ്ഞു. അണിയറ പ്രവര്‍ത്തകരാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തന്നത് എന്നും മൂന്ന് വര്‍ഷമെടുത്തു പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കാന്‍ എന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ നടി അനശ്വര രാജനെതിരേയും പ്രൊമോഷന് സഹകരിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ സിനിമയുടെ പ്രമോഷന് അനശ്വര രാജന്‍ പങ്കെടുക്കുന്നില്ല എന്ന് സംവിധായകന്‍ ദീപു കരുണാകരന്‍ തന്നെയാണ് ആരോപണമുന്നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+