Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ വിവാഹക്കാര്യം ഉറപ്പിച്ച് പറഞ്ഞ് അഹാന; വിവാഹം ഈ വര്‍ഷം തന്നെ? ആരാണ് പയ്യന്‍?

നടന്‍ കൃഷ്ണ കുമാറും കുടുംബവും സോഷ്യല്‍ മീഡിയയിലെ ജനപ്രിയ താരങ്ങളാണ്. ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെ എല്ലാം മലയാളികള്‍ക്ക് സുപരിചിതമാണ്. എല്ലാവരും അവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്ക് വെക്കാറുണ്ട്. കൃഷ്ണ കുമാറിന്റെ മക്കളായ അഹാനയും ഇഷാനിയും ഇതിനോടകം സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

മൂത്തമകള്‍ അഹാന കൃഷ്ണ രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇതിനോടകം ഏഴോളം സിനിമകളില്‍ അഹാന അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു അഹാനയുടെ സഹോദരിയും കൃഷ്ണ കുമാര്‍-സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളുമായ ദിയയുടെ വിവാഹം. കുടുംബം വലിയ ആഘോഷമാക്കിയാണ് വിവാഹം കൊണ്ടാടിയത്.

Ahaana Krishna

ഇതിനിടെ മൂത്ത മകളായ അഹാന എന്തുകൊണ്ടാണ് ദിയയ്ക്ക് മുന്‍പെ വിവാഹം കഴിക്കാത്തത് എന്ന ചോദ്യമുയര്‍ന്നിരുന്നെങ്കിലും അതെല്ലാം വ്യക്തിപരമായ ചോയ്‌സാണ് എന്ന് പറഞ്ഞ് കുടുംബവും അഹാനയും തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ വിവാഹകാര്യത്തെ കുറിച്ച് അഹാനയും മനസ് തുറന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായുള്ള ഇന്ററാക്ഷനില്‍ ആണ് അഹാന വിവാഹക്കാര്യം പങ്ക് വെച്ചത്.

ഈ വര്‍ഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകും എന്നായിരുന്നു അഹാന ആദ്യം മറുപടി പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് തിരുത്തി ''ഇല്ല, രണ്ട് വര്‍ഷത്തിനുള്ളില്‍ എന്തായാലും വിവാഹം കാണും,' എന്നായിരുന്നു അഹാന മറുപടി പറഞ്ഞത്. ഇതിനോടൊപ്പം ആരാധകരുടെ മറ്റ് ചില ചോദ്യങ്ങള്‍ക്കും അഹാന കൃഷ്ണ മറുപടി പറയുന്നുണ്ട്.

ഇതില്‍ പ്രധാനപ്പെട്ട ഒരു ചോദ്യം പുതിയ വീട് വെച്ച് താമസം മാറുകയാണോ എന്നതായിരുന്നു. 2024 ല്‍ തന്റെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ അഹാന സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ടായിരുന്നു. വീഡിയോയുടെ അവസാനത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വീടിന്റെ ചോദ്യം.

'പുതിയ വീട്ടിലേക്ക് മാറുകയാണോ? വീട് പണി തുടങ്ങിയോ?' എന്നായിരുന്നു ചോദ്യം. ഇതിന് പുതുവര്‍ഷത്തില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളില്‍ ഇപ്പോളും വ്യക്തത വന്നില്ലെന്നാണ് അഹാന മറുപടി പറയുന്നത്. ചില കാര്യങ്ങള്‍ നടന്ന് കഴിഞ്ഞ് മാത്രമല്ലേ നമ്മള്‍ പറയാറുള്ളൂ എന്നും കുറച്ചു സമയം കൂടി കഴിഞ്ഞ് വിശദമായി അത് പറയാം എന്നുമാണ് അഹാന പറയുന്നത്. ചിത്രത്തിലുള്ളത് വീടാണോ മറ്റെന്തെങ്കിലുമാണോ എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+