Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹാനയുടെ വീടിന് അടിമുടി മാറ്റം; 20 വർഷം പഴക്കമുള്ള വീടിന് പുത്തൻ മുഖം! എത്ര ചെലവ് വന്നുവെന്ന് ചോദ്യം

പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. കൃഷ്ണ കുമറും ഭാര്യ സിന്ധുവും നാല് മക്കളും അടങ്ങുന്ന സന്തുഷ്ടമായ കുടുംബം. മൂത്ത മകൾ അഹാന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങൾ അഹാന ചെയ്തിട്ടുമുണ്ട്. മറ്റ് മൂന്ന് സഹോദരിമാരും സോഷ്യൽ മീഡ‍ിയയിൽ സജീവമാണ്.

അഹാന തന്നെ പലപ്പോഴും തങ്ങളുടെ സ്ത്രീ വീടിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ മരുതംകുഴിയിലെ വീടാണ് സ്ത്രീ വീട്. വീട്ടിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ആയത് കൊണ്ടും പ്രശസ്തമായ സ്ത്രീ സീരിയലിലെ വില്ലൻ കഥാപാത്രം ആ സമയത്ത് കൃഷ്ണ കുമാർ ചെയ്യുന്നത് കാെണ്ടും ആണ് വീടിന് സത്രീ എന്ന പേര് തന്നെ നൽകിയത്. സ്ത്രീ വീട് വെച്ചിട്ട് 20 വർഷമായിരിക്കുകയാണ്. ഈ വീട്ടിലാണ് ഇളയ സഹോദരി ഹൻസിക ജനിച്ചത്. ഹൻസികയ്ക്ക് ഇപ്പോൾ 18 വയസ്സ് കഴിഞ്ഞിരിക്കുകയാണ്.

ahaana

ഇപ്പോൾ ഈ വീടിന്റെ മുഖം മാറ്റിയെടുക്കുകയാണ് അഹാന. ആ വിശേഷമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ പൊളിച്ച് പണി എന്ന് പറയുമ്പോൾ പുറത്തുനിന്നുള്ള മാറ്റങ്ങളായിരിക്കും കൂടുതലും വിചാരിക്കുന്നത്. എന്നാൽ വീടിന്റെ ഉള്ളിലാണ് മാറ്റങ്ങൾ. പഴയ അലമാരകളും സ്റ്റോറേജ് ഏരിയകളും പുതിയ രീതിയിൽ മാറ്റം വരുത്തുക എത്തതിലാണ് ശ്രദ്ധ. ആ മാറ്റത്തിന് ശേഷം അഹാന ഇന്റീരിയർ ഡിസൈനറുടെ പേജിൽ നിന്നും വ്ലോ​ഗ് പോസ്റ്റ് ചെയ്തു.

വീടിന്റെ മുറ്റത്തെ റംബൂട്ടാനൊക്കെ അത് പോലെ തന്നെ ഉണ്ട്. അലമാരയിലും മറ്റും ചിതൽ വന്നതായിരുന്നു പ്രശ്നം. കാലപ്പഴക്കും പ്രശ്നമായി, ഇതിന് ശ്വാശതമായ പരിഹാരം ആവശ്യമായി വന്നു.

വീടിന്റെ മുറ്റവും റംബൂട്ടാൻ പൂത്ത പൂന്തോട്ടവും എല്ലാം ഇന്നും അതിന്റെ ശോഭ കെടാതെ തന്നെ അവിടെയുണ്ട്. എന്നാൽ അലമാരയിലും മറ്റും ചിതലിന്റെ പ്രശ്നവും കാലപ്പഴക്കത്തിന്റേതായ വിഷയങ്ങളും ആരംഭിച്ചിരുന്നു. ഇതിനു ശാശ്വത പരിഹാരം ആവശ്യമായി വന്നു. വരുത്തുന്ന മാറ്റങ്ങളുടെ ഒരു 3 ഡി രൂപം വീഡിയോ ഡിസൈനർമാർ അഹാനയ്ക്ക് നൽകി. അതങ്ങനെ തന്നെ വരുമോ എന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും വീടിന്റെ സ്റ്റോറേജ് അടിമുടി മാറി.

വീടിവന്റെ അകത്തളത്തെ വരുത്തിയ ചില മാറ്റങ്ങൾ അഹാന വീഡിയോയിൽ കാണിക്കുന്നുണ്ട്. അഹാനയുടെ വീഡിയോയിൽ ഈ വീട് ഇടയ്ക്കിടെ കാണിക്കാറുണ്ട്. അഹാനയും സഹോദരങ്ങളും വീഡിയോയും ഫോട്ടോ ഷൂട്ട് മൊക്കെ നടത്താറുണ്ട്. വീട്ടിൽ ഷൂട്ടിം​​ഗ് കേന്ദ്രീകരിച്ച് ഒരു സ്റ്റുഡിയോ റൂം തന്നെ തയ്യാറാക്കിയിട്ടുണ്ട്. അതേ സമയം പുതിയ മാറ്റങ്ങളുടെ ചെലവ് എത്രയെന്ന് അഹാന വെളിപ്പെടുത്തിയിട്ടില്ല. വീടിന് പുതിയ ഭാവം ലഭിച്ചതിന്റെ സന്തോഷം അഹാനയ്ക്ക് ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+