Get Updates
Get notified of breaking news, exclusive insights, and must-see stories!

'വർഷങ്ങളായി കാെണ്ടുനടക്കുന്ന ആഗ്രഹം 12 ദിവസത്തെ പിന്തുടരൽ'; ആ​ സ്വപ്നം സ്വന്തമാക്കി അഹാന

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെത്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധുവും നാല് മക്കളും സോഷ്യൽ മീഡിയയിൽ‌ സജീവമാണ്. മൂത്ത മകൾ അഹാന സിനിമ നടി കൂടിയാണ്. ദിയയും അൻസികയും ഇഷാനിയും സോഷ്യൽ മീഡിയയിലും സജീവമാണ്. അച്ഛൻ കൃഷ്ണ കുമാർ തിരഞ്ഞെടുപ്പ് ചൂടിലാണ്.

രണ്ടാമത്തെ മകൾ കൃഷ്ണ കുമാറിനൊപ്പം പ്രചാരണത്തിന് ഉണ്ടാവാറുണ്ട്. പക്ഷേ അഹാനയെ ഇതുവരെ കണ്ടിട്ടില്ല. അഹാന എവിടെയാണ് എന്ന് ചോദ്യങ്ങൾ ഉയരാറുണ്ട്. അഹാന യാത്രയിലാണ് എന്നാണ് സിന്ധു പറഞ്ഞത്. ഇപ്പോൾ അഹാന തന്നെ പറയുകയാണ് താൻ എവിടെയാണെന്ന്..

hanaa

PC: Ahana Krishna Instagram

എവിടെ ആണ് എന്ന് മറുപടി പറയുന്നതിന് മുൻപ് അഹാനയ്ക്ക് പറയാനുള്ള തന്റെ വലിയൊരു സ്വപ്നത്തെക്കുറിച്ച് ആണ്. വർഷങ്ങളായി അഹാന കൊണ്ടുനടക്കുന്ന സ്വപ്നവമാണ് അഹാന പങ്കുവെച്ചത്. സ്വപ്നത്തിന്റെ അടുത്തെത്തിയിട്ടും പിന്നെയും 12 ദിവസങ്ങൾ കൂടി വേണ്ടി വന്നു അത് പൂർത്തിയാവാൻ. മാർച്ച് 31 ന് ആണ് ഐസ് ലാൻഡിൽ വെച്ച് ആ സ്വപ്നം പൂർത്തിയാകുന്നത്.

രാത്രി 12. 50 നും 2.30 നും ഇടയിലായിരുന്നു സംഭവം. ഓറോറ ബോറിയാലിസ് എന്നറിയപ്പെടുന്ന ധ്രുവദീപ്തിയാണ് അഹാനയുടെ സ്വപ്നം. ഉത്തര ദ്രുവത്തിൽ രാത്രി ആകാശത്ത് സംഭവിക്കുന്ന വെളിച്ചതിന്റെ പ്രതിഭാസമാണ്. ഇത് തന്റെ ആ​ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല വീണ്ടും വീണ്ടും കാണും എന്നാണ് അഹാന പറയുന്നത്.

എന്താണ് ധ്രുവദീപ്തി എന്ന് ചോദിക്കുകയും തന്റെ സംശയങ്ങൾക്ക് മുഴുവൻ ഉത്തരം കണ്ടെത്തുകയും ചെയ്യാൻ സഹായിച്ച സുഹൃത്ത് നവനീത് ഉണ്ണികൃഷ്ണന് അഹനാ നന്ദി പറയുകയും ചെയ്യുന്നു. രണ്ട് മാസം നവനീത് അഹനായ്ക്ക് പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു.

ഈ പ്രതിഭാസ ഫോട്ടോ അതിന്റെ പൂർണതയിൽ പകർത്തിയ വിദേശ ഫോട്ടോ​ഗ്രാഫർക്കും താരം നന്ദി പറയുന്നു. ഒരുപാട് രാത്രികളിൽ ആകാശം വിസ്മയം തേടി നിരാശയാകേണ്ടി വന്നിട്ടുണ്ട് എന്ന കാര്യവും അഹാന പറയുന്നു. . ഈ ചിത്രങ്ങൾ അഹാന ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐസ് ലാൻഡ് സന്ദർശനത്തിന്റെ വീഡിയോ അഹാന യൂട്യൂബിൽ അപ് ലോഡ് ചെയ്ചതിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട വ്ലോ​ഗ് എന്നാണ് അഹാന ഇതിനെ വിശേഷിപ്പിച്ചത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+