Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഷങ്ങളായി ഇത് സ്വപ്നം കാണുന്നു! സ്വപ്നം സാക്ഷാത്കരിച്ചതിന് നന്ദി; ആഹാന കൃഷ്ണകുമാര്‍

കുമ്പളങ്ങിയിലെ കവര് പ്രതിഭാസം വാര്‍ത്തകളില്‍ ഇടം പിടിച്ച് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്കു ശേഷമാണ് പ്രകൃതിയിലെ ഈ മനോഹരമായ പ്രതിഭാസം വിനോദ സഞ്ചാരികളുടെ ശ്രദ്ധയില്‍പെട്ടത്. സിനിമ ഹിറ്റായതോടെ നിരവധി പേരാണ് കവര് കാണാന്‍ കുമ്പളങ്ങിയിലെത്തുന്നത്. തുടര്‍ന്ന് കായലിലെ ആ മനോഹരമായ നീലവെളിച്ചത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചു. ഇതോടെ കുമ്പളങ്ങിയില്‍ പുതിയൊരു വിനോദ സഞ്ചാരത്തിനുള്ള സാധ്യത തുറന്നുകിട്ടുകയായിരുന്നു.

ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെയാണ് കവര് എന്ന് വിളിക്കുന്നത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലെയുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിപ്പിക്കുന്നതിനു പിന്നിലെ കാരണവും ഇതേ പ്രതിഭാസം തന്നെയാണ്. വെള്ളത്തില്‍ തിളങ്ങുന്ന നീലനിറത്തിലായിരിക്കും കവര് കാണപ്പെടുക.

kumbalangi kavaru

കടലിനോടു ചേര്‍ന്നുള്ള കായല്‍ പ്രദേശങ്ങളിലാണ് ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസം കൂടുതലായും കാണപ്പെടുന്നത്. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ എന്നിവയ്ക്കും ഈ കഴിവുണ്ട്. ഇവയ്ക്ക് അത് പ്രതിരോധ മാര്‍ഗം കൂടിയാണ്. ഇണയെയും ഇരയെയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി അഹാന കൃഷ്ണകുമാര്‍ കവര് കാണാന്‍ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. സ്വപ്‌നം സഫലമായി എന്ന ക്യാപ്ഷനോടെയാണ് ഷോര്‍ട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

എന്റെ ഈ സ്വപ്നം സാക്ഷാത്കരിച്ചതിന് നന്ദി. വര്‍ഷങ്ങളായി ഇത് സ്വപ്നം കാണുന്നു! എന്തൊരു രാത്രി.. ആഹാ! ??. തീര്‍ച്ചയായും ഇത് ഒരു വ്‌ളോഗാക്കി ഇടും. കവര് കാണാനായി സഹായിച്ച കയാകിഫൈ എന്ന ടൂര്‍ ഏജന്‍സിക്കും അഹാന കൃഷ്ണകുമാര്‍ നന്ദി പറയുന്നുണ്ട്.

കൊച്ചിയിലെ ഈ മനോഹരമായ പ്രകൃതി പ്രതിഭാസം കാണിക്കാന്‍ നിരവധി ടൂര്‍ ഏജന്‍സികളാണ് ബയോലുമിനസെന്റ് കയാക്കിങ് പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. രാത്രി 11 മണിക്ക് ശേഷം പോയാല്‍ കവര് കണ്ട് മടങ്ങാം. കേരളത്തില്‍ കുമ്പളങ്ങി, വൈപ്പിന്‍ ദ്വീപിലെ ഏതാനും പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ചില മാസങ്ങളില്‍ കവര് കാണാറുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് സിനിമ ഇറങ്ങിയ ശേഷം എല്ലാ സീസണിലും കവര് കാണാന്‍ പതിനായിരക്കണക്കിന് ആളുകള്‍ കുമ്പളങ്ങിയിലേക്ക് ഒഴുകിയെത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+