'എന്റെ അമ്മ സമ്പാദിക്കുന്ന കാശും ഇതും തമ്മില്‍ എന്താണ് ബന്ധം'; ആ ചോദ്യത്തോട് പൊട്ടിത്തെറിച്ച് ഐശ്വര്യ..
ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമായിരുന്നു നടി ഐശ്വര്യ ഭാസ്ക്കരൻ. മലയാളത്തിൽ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ഐശ്വര്യ ഇപ്പോൾ സിനിമയിൽ സജീവമല്ല. സോപ്പ് കച്ചവടത്തിൽ ആണ് ഐശ്വര്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സീരിയലുകളും ഐശ്വര്യ വേഷമിടാറുണ്ട്. സോഷ്യൽമീഡിയയിൽ സജീവമാണ് ഐശ്വര്യ. തന്റെ വിശേഷങ്ങളൊക്കെ ഐശ്വര്യ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ സോപ്പ് കച്ചവട നടത്തുന്നതിന്റേ പേരിൽ തന്നെ വിമർശിച്ച ആൾക്ക് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് താരം.

ഐശ്വര്യയുടെ അമ്മ ലക്ഷ്മിയും തിളങ്ങി നിന്നിരുന്ന താരമായിരുന്നു. അമ്മ ലക്ഷ്മി ഇത്രയും വലയി പണക്കാരി ആയിട്ടും ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യം ഉണ്ടോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇതിന് വളരെ കൃത്യമായ ഉത്തരം ഐശ്വര്യ നൽകിയിട്ടുമുണ്ട്.
വയസ് അമ്പത് കഴിഞ്ഞ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളാണ്. അത് പറ്റില്ലെങ്കിൽ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയെങ്കിലും വേണം എന്നും ഐശ്വര്യ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ കൂടിയായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
ഞാൻ കഷ്ടപ്പെടുന്നുണ്ട് എന്ന് നിന്റെ അടുത്ത് വന്ന് പറഞ്ഞോ? എന്റെ അമ്മ സമ്പാദിക്കുന്ന കാശും ഇതും തമ്മിൽ എന്താണ് ബന്ധം. നിന്നെ പ്രസിവിച്ചെന്ന് കരുതി പ്രായം അമ്പത് കഴിഞ്ഞാലും അച്ഛനമ്മമാരുടെ ചെലവിൽ ജീവിക്കണമെന്നാണോ കരുതുന്നത്. നിന്റെ മക്കൾ ചിലപ്പോൾ അങ്ങനെയായിരിക്കും. ഞങ്ങളുെടെ വീട്ടിൽ പക്ഷേ അങ്ങനെ അല്ല, താരം പറഞ്ഞു.
വയസ്സായ അച്ഛനെയും അമ്മയെയും തങ്ങൾ കഷ്ടപ്പെടുത്താറില്ലെന്നും അമ്പത് വയസ്സിന് മുകളിലുള്ള അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ മക്കൾക്കു കഴിയണമെന്നും താരം പറയുന്നു. അതിന് സാധിക്കുന്നില്ല എങ്കിൽ സ്വന്തം കാര്യമെങ്കിലും നോക്കാൻ സാധിക്കണം. അതല്ലാതെ അച്ഛനമ്മമാരുടെ നിഴലിൽ കഴിയരുത്.. ഇപ്പോൾ എന്റെ കാര്യം നോക്കാൻ എനിക്കറിയാം.
അതേസമയം, കേരളത്തിലെ നിലവിലെ സാഹചര്യത്തെ വിമർശിച്ച് ഐശ്വര്യ രംഗത്തുവന്നിരുന്നു. കേരളത്തിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലിൽക്കുന്നതെന്നായിരുന്ന ഐശ്വര്യ പറഞ്ഞത്.
കുട്ടിക്കാലത്ത് LEൻ ഒടിക്കളിച്ച് വളർന്ന് സ്ഥലമാണ് കേരളം എന്നും അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ താൻ സ്ഥിരമായി പോകാറുണ്ടായിരുന്നുവെന്ന പക്ഷേ കുറെ നാളുകൾക്ക് മുമ്പ് ഞാൻ കേരളത്തിൽ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി ചെന്നപ്പോൾ കേട്ട വാർത്തകൾ തന്നെ ശരിക്കും ഭയപ്പെടുത്തിയെന്നും താരം പറഞ്ഞിരുന്നു












Click it and Unblock the Notifications