Get Updates
Get notified of breaking news, exclusive insights, and must-see stories!

'കള്ളം പറയേണ്ട കാര്യം എനിക്കില്ല, സത്യസന്ധമായി തന്നെ പറയാം'; ഒടുവിൽ അക്കാര്യം തുറന്നുപറഞ്ഞ് ഐശ്വര്യ..

നടി ഐശ്വര്യ ഭാസ്ക്കരനെക്കുറിച്ച് പറയുമ്പോൾ നരസിംഹത്തിലേയും പ്രജയിലേയും കഥാപാത്രങ്ങളായിരിക്കും നമുക്ക് പെട്ടെന്ന് ഓർമവരിക. ഇത്തിരി കുസൃതിയും വാശിയും തന്റേടവുമൊക്കെയുള്ള കഥാപാത്രങ്ങളാണ് ഐശ്വര്യ ചെയ്ത് വെച്ചിട്ടുള്ളത്. സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും സീരിയലിലൂടെ താരം അഭിനയത്തിൽ ഉണ്ടായിരുന്നു. പാരിജാതം എന്ന സിനിമയിസെ ആന്റി അമ്മ എന്ന കഥാപാത്രത്തെ ആരും മറക്കില്ല.
ഇപ്പോഴും സീരിയലിൽ സജീവമാണ് ഐശ്വര്യ.

മൾട്ടി മമ്മി എന്ന യൂട്യൂബ് ചാനലിലൂടെ ഐശ്വര്യ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. വീട്ടിലെ പൂച്ചകളുടെ വിശേഷങ്ങളൊക്കെയാണ് താരം പങ്കുവെയ്ക്കാറുള്ളത്. ഐശ്വര്യ സോപ്പ് സോപ്പ് നിർമ്മിച്ച് വില്പന നടത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരം ഇത് അവസാനിപ്പിച്ചിരിക്കുകയാണ്.

aishwaraya

മുൻപ് ഐശ്വര്യ തന്നെയാണ് താൻ സോപ്പ് നിർമ്മിച്ച് വീടുകൾ തോറും ചെന്ന് വിൽക്കാറുണ്ടെന്ന് പറഞ്ഞത്. ഇപ്പോൾ താരം തന്നെയാണ് സോപ്പ് നിർമാണം അവസാനിപ്പിച്ച വിവരവും പറഞ്ഞത്. സോപ്പ് ഉണ്ടാക്കി വിൽക്കുന്നതിൽ തനിക്ക് സന്തോഷമാണ് ഉള്ളതെന്നൊക്കെ ഐശ്വര്യ പറഞ്ഞിരുന്നു.

ഇപ്പോൾ സോപ്പ് നിർമാണം നിർത്തിയതിനെക്കുറിച്ചാണ് താര പറയുന്നത്. ബിസിനസ്സ് പൂർണമായും തകർന്നെന്നാണ് ഐശ്വര്യ പറയുന്നത്. ഇനി ആ ബിസിനസ്സുമായി മുന്നോട്ട് പോകുന്നില്ലെന്നും താരം പറയുന്നുയ. കഴിഞ്ഞ ഡിസംബർ‌ മാസത്തോടെ ബിസിനസ് അവസാനിപ്പിച്ചെന്നാണ് ഐശ്വര്യ പറയുന്നത്. സോപ്പ് ബിസിനസ്സിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

കള്ളം പറയേണ്ട കാര്യം എനിക്കില്ല. സത്യസന്ധമായി തന്നെ പറയാം. ആ ബിസിനസ്സിൽ നിന്ന് എനിക്ക് യാതൊരുതര ലാഭവും ഇല്ല. തീർച്ചയായും വലിയൊരു ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ ബിസിനസ്സ് അല്ല. എന്നിരുന്നാലും ഇറക്കുന്ന കാശങ്കെലും തിരിച്ച് കിട്ടണമല്ലോ. എങ്കിൽ മാത്രമെ ആ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. അത് പോലും തിരിച്ച് കിട്ടാത്ത അവസ്ഥയിലാണ് വ്യാപാരം നിർത്തിയത്.

മാത്രമല്ല, അഞ്ച് കിലോ ഭാരമൊന്നും തൂക്കിപ്പിടിക്കാനും ബക്കറ്റുമായി തൂങ്ങിനടക്കാനും ഒന്നും എന്റെ ആരോ​ഗ്യം കൊണ്ട് സാധിക്കുന്നില്ല. ഇപ്പോഴുണ്ടാക്കിയ സമ്പാദ്യം എല്ലാം ഇത് പോലെ ബിസിനസ്സിൽ ഇട്ട് നശിപ്പിക്കാൻ ആ​ഗ്രഹിക്കുന്നില്ല. ഉള്ളത് എന്തെങ്കിലും നാളേക്ക് സേവ് ചെയ്ത് വെയ്ക്കണമല്ലോ. അതുകൊണ്ട് എന്റെ ആരോ​ഗ്യത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനും അഞ്ചിന്റെ കാശ് ചെലവാക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല, ഐശ്വര്യ പറ‍ഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+