Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐശ്വര്യ വിട്ടുകളഞ്ഞ മണിരത്നം പടങ്ങൾ ഏതൊക്കെയാണെന്നോ? നഷ്ടബോധം മാറാതെ താരം

ഒരുകാലത്ത് തിളങ്ങിനിന്ന നടിയാണ് ഐശ്വര്യ ഭാസ്ക്കരൻ. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി തിളങ്ങിയ താരം ഇപ്പോൾ സീരിയലുകളിൽ ആണ് അഭിനയിക്കുന്നത്. ഇപ്പോ‌ൾ മണിരത്നം സിനിമകൾ വേണ്ടെന്ന് വെച്ചതിന് തുടർന്ന് സിനിമാ ജീവിതത്തിൽ ഉണ്ടായി നഷ്ടങ്ങളെക്കുറിച്ച് പറയുകയാണ് താരം. ദളപതി, റോജ. തിരുടാ തിരുടാ തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് താരം വേണ്ടെന്ന് വെച്ചത്. അന്ന് തന്റെ ഡേയ്റ്റുകൾ നോക്കിയിരുന്നത് താനായിരുന്നില്ലെന്ന് ഐശ്വര്യ പറയുന്നു.

ആദ്യം മണിരത്നം വിളിച്ചത് ദളപതിക്കായിരുന്നുവെന്നും ശോഭന ചെയ്ത വേഷം ചെയ്യാനായിരുന്നു വിളിച്ചിരുന്നതെന്നും താരം പറയുന്നു. അപ്പോൾ മറ്റൊരു പടം കമ്മിറ്റ് ചെയ്തിരുന്നെന്നും മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറ‍ഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്നും രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണെന്നും ആ സമയത്ത് മുത്തശ്ശി ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അഡ്വാൻ‌സ് വാങ്ങിയിരുന്നുവെന്നും താരം പറയുന്നു.

aiswarya

ഹൈദരാബാദ് പോകാൻ നിൽക്കുമ്പോഴാണ് കുളു മണാലിയിൽ 40 ദിവസത്തെ ഡേറ്റ് ചോദിച്ചതെന്നും തെലുങ്ക് ചിത്രത്തിൽ നിന്ന് അഡ്വാൻസ് വാങ്ങി വരാൻ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നതെന്നും തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. തെലുങ്ക് ചിത്രം നാല് ദിവസം കൊണ്ട് ചിത്രീകരണം നിന്നുപോയെന്നും താരം പറഞ്ഞു.

താൻ കോയമ്പത്തൂരിൽ വെച്ചായിരുന്നു റോജ സിനിമ കണ്ടതെന്നും പടം കഴിഞ്ഞ് കാറിൽ ആരും മിണ്ടിയില്ലെന്നും താൻ ഒന്നും മിണ്ടാതെ വീട്ടിലെത്തി, ചെരുപ്പ് വെച്ച് തലയിൽ അടിച്ചെന്നും ഐശ്വര്യ പറഞ്ഞു. മുത്തശ്ശി ഓടിവന്ന് തന്നെ തടഞ്ഞെന്നും അടിക്കരുതെന്ന് പറഞ്ഞെന്നും ഐശ്വര്യ പറയുന്നു. നിങ്ങളെ അടിക്കാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് ഞാൻ‌ എന്നെ തന്നെ അടിക്കട്ടെയെന്നാണ് മുത്തശ്ശിയോട് പറഞ്ഞതെന്നും ഐശ്വര്യ പറയുന്നു.

ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത് എങ്കിലും അത് വളരെ പ്രാധാന്യമുള്ളതായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. മൂന്നാമത് നഷ്ടമായത് തിരുടാ തിരുട ആയിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. അതിന് ടെസ്റ്റ് നടന്നിരുന്നുവെന്നും ആ സിനിമയിലേക്ക് മണി സാർ വിളിച്ചപ്പോൾ ഹിന്ദി സിനിമ ​ഗർദിഷിലേക്ക് ഓഫർ വന്നിരിക്കുകയായിരുന്നുവെന്നും തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തിൽ അദ്ദേഹം വിളിക്കില്ലല്ലോ എന്ന ചിന്തയായെന്നും താരം പറഞ്ഞു. താൻ ഡേറ്റ് നോക്കാത്തത് കൊണ്ടാണ് ഈ സിനിമകളെല്ലാം നഷ്ടമായതെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+