Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് മാസം കൊണ്ട് ആലിയ കുറച്ചത് 15 കിലോ; പിന്തുടർന്നത് ഭക്ഷണം ഒഴിവാക്കാത്ത ഡയറ്റും!

നിങ്ങൾ ഭാരക്കൂടുതൽ കൊണ്ട് വിഷമിക്കുന്ന ആളാണോ എന്നാൽ ബോളിവുഡ് താരം ആലിയ ഭട്ട് പങ്കുവെച്ച അനുഭവം കേട്ടുനോക്കൂ, നിങ്ങളുടെ വിഷവും തീരുകയും നിങ്ങൾക്ക് പ്രതീക്ഷ ലഭിക്കുകയും ചെയ്യും. 2012 ൽ ആണ് ആലിയ ഭട്ട് സിനമയിലേക്ക് എത്തുന്നത്.

സ്റ്റുഡൻറ്​സ്​ ഓഫ്​ ദി ഇയർ ആയിരുന്ന ആലിയ ഭട്ടിന്റെ ആദ്യ ചിത്രം. ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ.
​ഗം​ഗു ഭായ് ഉൾപ്പെടെ നിരവധി മികച്ച സിനിമകളിൽ ആലിയ അഭിനയിച്ചു. ഇപ്പോൾ തന്റെ അനുഭവം തുറന്നുപറയുകയാണ് ആലിയ.

Alia actress

കുട്ടിക്കാലം മുതൽ സിനിമാ മോഹം ഉണ്ടായിരുന്നെങ്കിലും ഫിറ്റ്നസിലും ആരോഗ്യത്തിലും താൻ അങ്ങനെ ശ്രദ്ധിച്ചിരുന്നിരുന്നില്ലയെന്നാണ് ആലിയ പറയുന്നത്. . തന്റെ ഉയരത്തിനും പ്രായത്തിനും ആവശ്യമായിതിലും അധികം ഭാരം താൻ ഉണ്ടായിരുന്നതായി ആലിയ പറയുന്നു. 20 കിലോ ആയിരുന്നു അധികമായി ഭാരം ഉണ്ടായത്.

തന്റെ ആദ്യ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് 69 കിലോ ആയിരുന്നു തന്റെ ശരീര ഭാരം എന്നാണ് ആലിയ ഭട്ട് പറയുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് 15 കിലോ ഭാരം ആണ് താൻ മൂന്ന് മാസം കൊണ്ട് കുറച്ചതെന്നാണ് താരം പറയുന്നത്. ചിട്ടയായ ജീവിത രീതി പിന്തുടർന്നാൽ ആരോ​ഗ്യമുള്ള ഫിറ്റായ ശരീരം നേടാനാകുമെന്നാണ് താരം പറയുന്നത്.

എന്നാൽ ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് വേണ്ടെന്ന് തന്നെയാണ് ആലിയ പറയുന്നത്. ഭക്ഷണം ഒഴിവാക്കിയുള്ള അനാരോ​ഗ്യ ഡയറ്റ് പ്ലാൻ വണ്ണം കുറയ്ക്കാൻ സഹായിക്കില്ല എന്നു മാത്രമല്ല വിപരീത ഫലമാണ് ഉണ്ടാക്കുക എന്നുമാണ് താരം പറയുന്നത്. ആദ്യമായി ഓഡീഷന് പോയപ്പോഴും തനിക്ക് വണ്ണം കൂടുതൽ ആയിരുന്നുവെന്ന് താരം പറഞ്ഞു. 500 പെൺകുട്ടികൾ ഒഡീഷന് പങ്കെടുത്തിരുന്നു

ആദ്യമായി ഒഡിഷന് പോയപ്പോഴും വണ്ണം കൂടുതലുണ്ടായിരുന്നു. അന്ന് തനിക്കൊപ്പം 500 പെൺകുട്ടികൾ ഒഡിഷന് പങ്കെടുത്തിരുന്നു. അപ്പോഴായിരുന്നു ആദ്യമായി വണ്ണം കുറയ്ക്കണമെന്ന് തോന്നിയതെന്നും ആലിയ ഭട്ട് പറഞ്ഞത്. . ഭാരം കുറച്ച് ശരീരം ഫിറ്റായതിനു ശേഷമാണ് പിന്നീട് താൻ സംവിധായകന്റെ അരികിലേക്ക് പോയതെന്നും ആലിയ ഭട്ട് പറഞ്ഞു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+