Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലീസിന്റെ സർജറി കഴിഞ്ഞു; ആകെ ചെലവായ തുകയും വിവരങ്ങളും പങ്കുവെച്ച് താരം

സീരിയലുകളിലൂടെയാണ് ആലീസ് ക്രിസ്റ്റി പ്രേക്ഷർക്ക് സുപരിചിതയാകുന്നത്. നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ആലീസ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആലീസ് തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോകളിൽ കണ്ണിന് സർജറി ചെയ്യാൻ പോകുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് പറഞ്ഞത്. കണ്ണട പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു സർജറി. കണ്ണട വെയ്ക്കുന്നത് മൂലം ചില ബുദ്ധിമുട്ടുകൾ നേരിടുന്ന കാര്യം ആലീസ് പറഞ്ഞിരുന്നു.

കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് പോകുന്നതിന് മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ചും താരം നേരത്തെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയതാണ്. അനസ്ത്യേഷ ചെയ്യില്ല, പെയ്ൻലസ്സ് സർജറിയാണ് എന്ന് പറഞ്ഞിട്ടുണ്ട്, എന്നാലും തനിക്ക് ഭയങ്കര പേടി ആണ്, ആവശ്യമില്ലാത്ത ടെൻഷനാക്കെ ഉണ്ടെന്നും ആലീസ് പറഞ്ഞതാണ്.

alice

സർജറി കഴിഞ്ഞാൽ കുറച്ച് റെസ്റ്റ് ആവശ്യമാണെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ സർജറിക്ക് ശേഷമുള്ള വിശേഷങ്ങളാണ് ആലീസ് പങ്കുവെച്ചിരിക്കുന്നത്. പ്രാർത്ഥനയോടെ ആണ് ഇറങ്ങിയതെന്നും ടെൻഷനും ബി പിയുമൊക്കെ ഉണ്ടായിരുന്നെന്നും ആലീസ് പറഞ്ഞു. പക്ഷേ സർജറിക്ക് ശേഷം പ്രശ്നമുണ്ടയില്ല എന്നും 25 മിനിറ്റ് ദൈർഘ്യമുള്ള സർജറി ആണെന്നും ആലീസ് പറഞ്ഞു. അനസ്ത്യേഷയുടെ ഡ്രോപ്പ് കണ്ണിൽ ഉറ്റിച്ച ശേഷമാണ് സർജറി ചെയ്യുന്നതെന്നും താരം പറയുന്നു.

സർജറി കഴിഞ്ഞതിന് ശേഷം ഭയങ്കര ക്ഷീണമായിരുന്നു കണ്ണിനെന്നും തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ലെന്നും രണ്ടാഴ്ചയോളം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. കണ്ണിനാണ് സർജ്ജറി എങ്കിലും വായ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും രണ്ടാഴ്ച ഭയങ്കര വിശപ്പും ക്ഷീണവും ആയിരുന്നുവെന്നും ആലീസ് ക്രിസ്റ്റി പറയുന്നു.

ഇപ്പോൾ എല്ലാം മാറി ബാക്ക് ടു നോർമൽ എന്ന സ്ഥിതിയിൽ എത്തിയെന്നും കണ്ണട ഇല്ലാതെ എല്ലാം ക്ലിയർ ആയി കാണാം എന്നും നല്ല തെളിച്ചം തോന്നുന്നുണ്ടെന്നും ആലീസ് പറഞ്ഞു. പ്രാർത്ഥിച്ചവർക്ക് നന്ദിയും ആലീസ് പറഞ്ഞു. സർജ്ജറിയുടെ ചെലവും ആലീസ് പറഞ്ഞു. എല്ലാം കൂടെ തനിക്ക് ചെലവായത് അൻപതിനായിരം രൂപ ആണെന്നാണ് ആലീസ് പറഞ്ഞത്.

തന്നെ പോലെ ഈ സർജറി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് ചെയ്യാം എന്ന് കരുതിയാണ് ഈ വിവരങ്ങൾ പങ്കുവെച്ചതെന്നും ആലീസ് പറഞ്ഞു. സീരയിലിന് പുറമെ സ്റ്റാർ മാജിക്കിലും ആലീസ് ഉണ്ടായിരുന്നു.
സർജറി കഴിഞ്ഞ് റെസ്റ്റ് എടുക്കുന്ന താരം ഇപ്പോൾ ഷൂട്ടിം​ഗിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+