അമല പോളിന് കുഞ്ഞ് പിറന്നിട്ട് ഒരാഴ്ച; സർപ്രൈസ് വീഡിയോ, കുഞ്ഞിന് പേരും ഇട്ടു, ഇതാണ് പേര്
മലയാളികളുടെ പ്രിയ നടിയാണ് അമല പോൾ. മലയാളത്തിലും തമിഴിലുമൊക്കെ കഴിവ് തെളിയിച്ച താരമാണ് അമല. തന്റെ ഗർഭകാല വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അമല പോളിന് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചിരിക്കുകയാണ് ഭർത്താവ് ജഗത് ദേശായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ 11 ന് ആണ് കുഞ്ഞ് ജനിച്ചത്. ഇപ്പോൾ മാത്രമാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. കുഞ്ഞിന് പേരും ഇട്ടു. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്. "ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ, ഇളയ്" എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചത്. അമല പോൾ കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന വീഡിയോയാണ് ഭർത്താവ് പങ്കുവെച്ചത്. നിരവധി പേരാണ് അമലയ്ക്കും ജഗത് ദേശായിക്കും ആംശസകൾ അറിയിച്ചെത്തുന്നത്.

കുഞ്ഞുമായി വരുന്ന അമലയ്ക്കായി സർപ്രൈസും ജഗത് ഒരുക്കിയിരുന്നു, വീട്ടിൽ സ്പെഷ്യൽ തീമിൽ അലങ്കാര പണികൾ ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമല പോളിന്റെയും ജഗത് ദേശായുടേയും വിവാഹം കഴിഞ്ഞത്. കൊച്ചിൽ നടന്ന വിവാഹച്ചടങ്ങിൽ അടത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരിയിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന കാര്യം താരം അറിയിച്ചത്. പിന്നീട് എല്ലാ കാര്യങ്ങളും സോഷ്യൽഡ മീഡിയയിലൂടെ താരം അറിയിക്കാറുണ്ട്. നിറവയറുമായാണ് അമല പോൾ സിനിമാ പ്രൊമോഷന് എത്തിയത്.
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അവസാനമായി താരത്തിന്റേതായി തിയറ്ററുകളിൽ എത്തിയ ചിത്രം. ഇത് സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു. ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനു ആയിട്ടാണ് താരം അഭനിയിച്ചത്. 2009 - ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'നീലത്താമര'യായിരുന്നു അമലലയുടെ ആദ്യ ചിത്രം. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചിരുന്നില്ല.
തമിഴ് സിനിമയിലും അമലാ പോൾ അഭിനയിച്ചുതുടങ്ങി. മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. മലയാളത്തിലും നല്ല സിനിമകളുടെ ഭാഗമാൻ അമലയ്ക്ക് സാധിച്ചു. റൺ ബേബി റൺ ഒരു ഇന്ത്യൻ പ്രണയകഥ, മിലി, ലൈലാ ഓ ലൈലാ, രണ്ടു പെൺകുട്ടികൾ എന്നിങ്ങനെ നിരവധി സിനിമകളിൽ അമല അഭനിയിച്ചു












Click it and Unblock the Notifications