അമല പോള്‍ വിവാഹിതയായി: ജീവിതകാലം മുഴുവന്‍ ഒരുമിച്ച് കൈകോർത്ത് നടക്കുമെന്ന് ജഗദ് ദേശായി
കൊച്ചി: മലയാളികളുടെ പ്രിയ താരം അമലപോള്‍ വിവാഹിതയായി. സുഹൃത്തായ ജഗദ് ദേശായി ആണ് വരന്‍. പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയായ ജഗദ് ഗുജറാത്ത് സ്വദേശിയാണ്. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ ജഗദ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. .'ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്', എന്നാണ് വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ജഗദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
വിവാഹ ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിന് ചേരുന്ന ചോക്കറും മോതിരവും കമ്മലുമാണ് വിവാഹ ചിത്രത്തില്‍ അമല ധരിച്ചിരുന്നത്. ലാവണ്ടറും ക്രീമും കലർന്ന ഷേർവാണിയായിരുന്നു വരന്‍ ജഗത് ദേശായിയുടെ വേഷം.

കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ഗ്രാന്റ് ഹയാത്ത് ബോൾഗാട്ടിയിലാണ് ചടങ്ങുകൾ നടന്നത്. മാരീഡ് എന്ന ഹാഷ്ടാഗിലാണ് ജഗത് ദേശായി ചിത്രങ്ങൾ പങ്കുവെച്ചത്. വളരെ ലളിതമായ ചടങ്ങുകളായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
അമലയുടെ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഒരു എൻഗേജ്മെന്റ് എന്ന രീതിയിലാണ് കൊച്ചിയിൽ ചടങ്ങുകൾ നടന്നതെന്നും ജഗതിന്റെ കുടുംബാംഗങ്ങളുടെ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ വൈകാതെ ജഗതിന്റെ ജന്മനാട്ടിൽ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സോഷ്യൽമീഡിയ വഴി അമലയും ജഗതും പ്രണയം പരസ്യപ്പെടുത്തിയത്. പിറന്നാൾ ദിനത്തിൽ നടി അമല പോളിനെ കാമുകൻ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. 'മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു' എന്ന വരികളോടെ അമലയെ ടാഗ് ചെയ്ത് കൊണ്ടാണ് ജഗദ് തന്നെയായിരുന്നു വീഡിയോ പങ്കിട്ടത്.
നോർത്ത് ഗോവയിലെ ആഡംബര ഹോം സ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസിലാണ് ജഗദ് ജോലി ചെയ്യുന്നത്. ഇവിടെ യാത്രയ്ക്ക് എത്തിയപ്പോഴാണ് അമലയും ജഗദും പരിചയപ്പെടുന്നത്. നിലവിൽ ഗോവയിൽ തന്നെയാണ് ജഗദ് കഴിയുന്നത്. നടിയുടെ രണ്ടാം വിവാഹമാണ് ഇത്. സംവിധായകന്‍ എഎല്‍ വിജയ് ആയിരുന്നു അമല ആദ്യം വിവാഹം കഴിച്ചിരുന്നത്. 4 വര്‍ഷം പ്രണയിച്ച ശേഷം 2014ൽ ഇരുവരും വിവാഹിതരായെങ്കിലും ഈ ബന്ധം അധികനാൾ നീണ്ടില്ല. 2017 ൽ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications